
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: കൊറോണ മഹാമാരിയിലും തിരുപ്പിറവിയുടെ വരവറിയിച്ച് വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടൊരുങ്ങി. പുല്‍ക്കൂടിനൊപ്പം ക്രിസ്തുമസ് ട്രീയുടെ ദീപങ്ങളും തെളിഞ്ഞു.
വെളളിയാഴ്ച വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങില്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗ പ്രതിനിധികളാണ് ഇതിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. പുല്‍ക്കൂടും ട്രീയും അലങ്കരിക്കാന്‍ വേണ്ട അലങ്കാര വസ്തുകള്‍ റോമിലും സ്ലോവേനിയയിലും കഴിയുന്ന ഭവനരഹിതരായ നാനൂറോളം പാവങ്ങള്‍ ചേര്‍ന്നാണ് ഉണ്ടാക്കിയതെന്നത് ശ്രദ്ധേയമാണ്.
മരത്തിലും, വൈക്കോലിലും ആണ് അലങ്കാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഭാഷയില്‍ നമ്മെ വിശുദ്ധിയിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വര്‍ഷത്തെ പുല്‍ക്കൂടിന്റെ പ്രത്യേകത.
വത്തിക്കാന്‍ ചത്വരതിലുള്ള പുല്‍കൂട് ഇറ്റലിയിലെ അബ്രുസ്സോ പ്രവശ്യയിലേ കാസ്തെല്ലോ പ്രദേശത്തെ ചിത്രകല വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേർന്നാണ് നിര്‍മ്മിച്ചത്.
പരമ്പരാഗത രീതിയില്‍ നിന്ന് വ്യത്യസ്തമായ 19 രൂപങ്ങള്‍ ആണ് ഈ വര്‍ഷത്തെ പുല്‍ക്കൂട്ടില്‍ ഉള്ളത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വത്തിക്കാന്‍ നയതന്ത്ര വിഭാഗം പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജുസ്സപ്പേ ബെര്‍ത്തല്ലോയും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഫെര്‍ണാണ്ടോയും ഒരുമിച്ച് നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ക്രിസ്തുമസ് ട്രീ സ്ലോവേനിയ രാജ്യം സ്വതന്ത്രമായതിന്റെ മുപ്പതാം വാര്‍ഷികം വര്‍ഷം പ്രമാണിച്ച് സ്ലോവേനിയ രാജ്യം ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനിച്ചതാണ്. വത്തിക്കാനിലെ വിവിധ ഓഫീസുകള്‍ അലങ്കരിക്കാന്‍ നാല്‍പ്പതോളം ചെറിയ പൈന്‍ മരങ്ങളും സ്ലോവേനിയ നല്‍കിയിട്ടുണ്ട്.
ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാന്‍ പരിസരത്തുള്ള പാവങ്ങള്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ടെന്ന് സ്ലോവേനിയന്‍ അംബാസഡര്‍ ജകോബ് സ്റ്റുന്‍ഫ് നേരത്തെ അറിയിച്ചിരിന്നു. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ ഇടപെടല്‍ വഴിയാണ് സ്ലോവേനിയക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിനുള്ള നന്ദിയാണിതെന്നും അദ്ദേഹം പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.