
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തണുപ്പ് കാരണം നൈജീരിയൻ അഭയാർത്ഥി മരിക്കാൻ ഇടവന്നതിൽ അഗാധമായ ദുഃഖത്തോടെ ഫ്രാൻസിസ് പാപ്പാ. ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ, ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും പാപ്പാ. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയിൽ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
യൂറോപ്പിൽ കൊടുംതണുപ്പിൽ ഭവനമില്ലാതെ അലയുന്ന അഭയാർത്ഥികൾ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ ഭയാനകമാണെന്നും, കഴിഞ്ഞ ദിവസം വത്തിക്കാനടുത്ത് തന്നെ നൈജീരിയൻ അഭയാർത്ഥിയായ എഡ്‌വിൻ എന്ന 46 കാരൻ മരിക്കാനിടവന്നതിൽ തനിക്ക് അഗാധമായ ദു:ഖമുണ്ടെന്ന് പറഞ്ഞ പാപ്പാ പ്രാർത്ഥനയ്ക്കിടയിൽ അല്പസമയം നിശബ്ദമായി എഡ്‌വിനുവേണ്ടി പ്രാർത്ഥിച്ചു. ഈ മൂന്ന് മാസത്തിനിടയിൽ റോമിൽ മാത്രമായി പത്തുപേരാണ് തണുപ്പിൽ മരണമടഞ്ഞത്.
തുടർന്ന്, വിശുദ്ധ ഗ്രിഗറി ദ ഗ്രേറ്റിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു: ഒരു വ്യക്തി പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞാൽ ആ ദിവസം ദിവ്യബലിയർപ്പിക്കരുത്, ആ ദിനം നമുക്കോരോരുത്തർക്കും ഒരു ദു:ഖവെള്ളി പോലെയാണ്. കാരണം ആ മരണത്തിന് നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും, നമ്മളാലാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
കാല്‍വണ്ണയിലെ ഞരമ്പു വേദനമൂലം (Sciatic nerve pull) ഫ്രാന്‍സിസ് പാപ്പാ ജനുവരി 24 ഞായറാഴ്ച രാവിലത്തെയും, 25 തിങ്കളാഴ്ചത്തെയും പരിപാടികള്‍ റദ്ദാക്കിയിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.