ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: പനാമയിൽ നടക്കുന്ന ലോക യുവജന സംഗമത്തിൽ ഇന്ത്യയില്‍നിന്നും 100 യുവതീയുവാക്കൾ പങ്കെടുക്കുന്നു. ഇന്ത്യയുടെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി (CBCI) വിവിധ രൂപതകളുടെയും സംഘടനകളുടെയും പ്രതിനിധികളായി 56 യുവതീ യുവാക്കളെയും 44-പേരെ ഇന്ത്യയിലെ ആല്‍മായ സംഘടനയായ ജീസസ് യൂത്തുമാണ് പങ്കെടുപ്പിക്കുന്നത്.
ജീസസ് യൂത്തിന്‍റെ പ്രതിനിധികളായി 11 രാജ്യങ്ങളില്‍നിന്നുമായി ആകെ 165-പേരാണ് പനാമയിലെ സംഗമത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഈ 44 പേരും ഇന്ത്യയിൽ നിന്നാണ്.
അതുപോലെ തന്നെ, യു.എ.ഇ.-യില്‍നിന്നും ജീസസ് യൂത്ത് പ്രസ്ഥാനത്തിലെ അംഗങ്ങളുടെ “മാസ്റ്റര്‍ പ്ലാന്‍”, “ഇന്‍സൈഡ് ഔട്ട്” (MasterPlan, InsideOut) എന്നീ രണ്ടു ബാന്‍ഡുകളും ഇന്ത്യയില്‍ നിന്നുമുള്ള “Acts of the Apostles”, “Vox Christi” എന്നീ രണ്ടു ബാന്‍ഡുകളും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള വിവിധ ശുശ്രൂഷകളില്‍ ഈ ബാന്‍ഡുകള്‍ സഹായിക്കും. കൂടാതെ, സമ്മേളനത്തിനുശേഷം ലഭിക്കുന്ന ഏതാനും ദിവസങ്ങള്‍ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും, ഇടവകകളുടെയും ക്ഷണപ്രകാരം പനാമയില്‍ സംഗീത പരിപാടികള്‍ നടത്താനും പദ്ധതിയുണ്ട്.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.