ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ദൈവത്തെ സ്നേഹിക്കുന്നെന്നു പറയുകയും സഹോദര സ്നേഹമില്ലാതെ ജീവിക്കുകയും ചെയ്യുന്നവര് ലോകത്തിന്റെ അരൂപിയുള്ളവരാണെന്നും അതിനാല് അവരില് വിശ്വാസത്തിന്റെ അരൂപി ഇല്ലാതാകുന്നുവെന്നും ഫ്രാൻസിസ് പാപ്പാ. ലോകത്തിന്റെ അരൂപി ഭിന്നിപ്പിന്റെതാണ്. അത് കുടുംബത്തിലും സഭയിലും, സമൂഹത്തിലും എപ്പോഴും ഭിന്നിപ്പുണ്ടാക്കും. ഭിന്നിപ്പു മെല്ലെ വളര്ന്ന് അത് വൈരാഗ്യവും, യുദ്ധവുമായി മാറും. അവർ കാപട്യത്തിന്റെയും പ്രകടനപരതയുടേയും രീതിയുള്ളവരാണെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ സാന്താ മാര്ത്തയിലെ കപ്പേളയില് ദിവ്യബലിമദ്ധ്യേ വചനവിചിന്തനം നൽകുകയായിരുന്നു പാപ്പാ.
സഹോദര സ്നേഹത്തിന്റെ അടയാളങ്ങളായി പാപ്പാ മുന്നോട്ട് വയ്ക്കുന്നത് രണ്ടു കാര്യങ്ങളാണ്:
1) മറ്റുള്ളവര്ക്കുവേണ്ടി പ്രാര്ത്ഥിക്കുക: സഹോദരസ്നേഹത്തിന്റെ ആദ്യഅടയാളമാണിത്. യഥാര്ത്ഥത്തില് നാം ഇഷ്ടപ്പെടുന്നവര്ക്കുവേണ്ടി മാത്രമല്ല, ഇഷ്ടപ്പെടാത്തവര്ക്കുവേണ്ടിയും പ്രാര്ത്ഥിക്കേണ്ടതാണ് പാപ്പാ ഓർമ്മിപ്പിച്ചു. സ്നേഹിതര്ക്കുവേണ്ടിയും സ്നേഹിതരല്ലാത്തവര്ക്കുവേണ്ടിയും പ്രാര്ത്ഥിക്കുന്നുണ്ടോയെന്ന് ആത്മപരിശോധനചെയ്യുവാനും ആവശ്യപ്പെട്ടു.
2) പകയും വിദ്വേഷവും അകറ്റുക: അപരനോട് അസൂയയും വെറുപ്പും തോന്നുക, അയാള്ക്ക് തിന്മ വരാന് ആഗ്രഹിക്കുക – ഇതെല്ലാം സ്നേഹമില്ലായ്മയുടെ അടയാളങ്ങളാണ്. അവയെ നിര്ത്തലാക്കാന് നമുക്കു സാധിക്കണം. ഇങ്ങനെയുള്ള വികാരങ്ങളെ – വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസൂയയുടെയും വികാരങ്ങളെ നാം താലോലിക്കരുത്, വളരാന് അനുവദിക്കരുത്. അവ അപകടകരമാണ്, പകയില് ജീവിക്കുന്നവരായി രൂപാന്തരം പ്രാപിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇങ്ങനെയുള്ളവർക്ക് “ഞാന് ദൈവത്തെ സ്നേഹിക്കുന്നു…” എന്ന് ഒരിക്കലും പറയാനാകില്ല. അങ്ങനെ പറഞ്ഞാൽ അത് വെറും പുലമ്പലും, പൊള്ളവാക്കുമായിരിക്കും. കാരണം, പൊള്ളവാക്കും പൊയ്മൊഴിയും അമിതമാകുമ്പോള് അവ സഹോദരബന്ധങ്ങളെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു, കുടുംബങ്ങളെ ശിഥിലമാക്കുന്നു. നല്ല പ്രസ്ഥാനങ്ങളെ നശിപ്പിക്കുന്നു. സ്നേഹമില്ലായ്മയുടെ പ്രത്യാഘാതങ്ങളാണ് ഇതെല്ലാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.
View Comments
Perfectly right