അനില്‍ ജോസഫ്
വ്ളാത്താങ്കര: യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ഫ്ളാഷ്മോബ് നടത്തി തിരുപുറം വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തിലെ യുവജനങ്ങള്‍. യുവജനദിനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്ഷനില്‍ തിരുപുറം എക്സൈസ് റെയ്ഞ്ചിന്റെ സഹകരണത്തോടെയായിരുന്നു വ്യത്യസ്തമായ ഈ പരിപാടി.
ലഹരിയിലൂടെ ജീവിതം തകര്‍ന്നവരുടെ ജീവിതാവസ്ഥ വ്യക്തമാക്കിയായിരുന്നു തുടക്കം. തുടര്‍ന്ന് പാട്ടിലൂടെയും ഡാന്‍സിലൂടെയും ലഹരിയുടെ അമിതമായ ഉപയോഗത്തിലൂടെ ജീവിതം നഷ്ടപെട്ടവരുടെ ജീവിത രേഖ വരച്ചുകാട്ടിയ യുവജനങ്ങള്‍ കാഴ്ചക്കാരുടെ കണ്ണ് നനയിച്ചു.
തീപന്തങ്ങളുടെ നടുവിന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള ഫ്ളാഷ്മോബ് സമാപിച്ചത്. പ്രദേശത്തെ യുവാക്കളുടെ ലഹരി ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന മയക്ക്മരുന്ന് കേസുകളുമാണ് വ്യത്യസ്തമായ ഈ സംരംഭം ഒരുക്കാന്‍ പ്രേരണയായതെന്ന് എൽ.സി.വൈ.എം. ഇടവകാ ഡയറക്ടര്‍ ഫാ. ജറാള്‍ഡ് മത്യാസ് പറഞ്ഞു.
ഇടവകയിലെ 40 യുവജനങ്ങള്‍ 6 മാസത്തെ പരിശീലനത്തിനൊടുവിലാണ് പരിപാടി അവതരിപ്പിച്ചത്. ഫ്ളാഷ്മോബില്‍ 12 യുവതികളും പങ്കാളികളായി. എൽ.സി.വൈ.എം. ഇടവകാ പ്രസിഡന്റ് സജിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
തിരുപറം റേയ്ഞ്ചില് 5 വര്‍ഷം മുമ്പ് മാസത്തില്‍ ശരാശരി 3 മയക്കുമരുന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നെങ്കില്‍ ഇന്ന് മുപ്പതിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. റേഞ്ച് അസി. ഇന്‍സ്പെക്ടർ കെ.വി. വിനോദ് ആശംസ അര്‍പ്പിച്ചു. പരിപാടിയുടെ പ്രത്യേകതകൊണ്ട് എക്സൈസിന്റെ സഹകരണത്തോടെ നെയ്യാറ്റിന്‍കര താലൂക്കിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് പരിപാടി വിപുലപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇടവകയിലെ യുവജനങ്ങള്‍.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.