ഉണ്ടന്കോട് ; ലഹരി ഉപയോഗത്തിനെതിരെ ബേധവല്ക്കരണവുമായി ആനപ്പാറ ഹോളി ക്രോസ് ദൈവാലയം .നാടിനെ നശിപ്പിക്കുന്ന മാരക രോഗമായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ഹൈസ്കൂളിന് മുകളിലുളള കുട്ടികള്ക്കും മാതാപിതാക്കള്ക്കുമാണ് ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്.
വളര്ന്ന് വരുന്ന തലമുറയില് ലഹരി ഉപയോഗം കുറക്കുന്നതിനും യുവാക്കളിലെ ലഹരി ഉപയോഗം പ്രാരംഭ ഘട്ടത്തില് തന്നെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സാധിക്കണമെന്ന് കെസിവൈഎം നെയ്യാറ്റിന്കര രൂപതാ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.ഷാജി ഡി സാവിയോ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡെയ്ല്വ്യൂ ഡി അഡിഷന് സെന്ററിലെ കൗണ്സിലര് അലക്സ് ബോധവല്ക്കരണ ക്ലാസിന് നേതൃത്വം നല്കി . 150-ലധികം മതബോധന വിദ്യാര്ത്ഥികളും രക്ഷാകര്ത്താക്കളും പരിപാടിയില് പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.