Categories: Vatican

ലത്തീന്‍ ഭാഷ അറിവിന്‍റെയും ചിന്തയുടെയും നിധിയെന്ന് ഫ്രാന്‍സിസ് പാപ്പാ

സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.

സ്വന്തം ലേഖകന്‍

വത്തിക്കാന്‍സിറ്റി : 2023ലെ പൊന്തിഫിക്കല്‍ അക്കാദമി അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തില്‍, ലത്തീന്‍ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീന്‍ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.

ലത്തീന്‍ ഭാഷ, അറിവിന്‍റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നല്‍കിയ ചിന്തകള്‍ ഉള്‍പ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാന്‍സിസ് പാപ്പാ കുറിച്ചു. പടിഞ്ഞാറന്‍ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ലത്തീന്‍ ഭാഷയുടെ പഠനത്തിനും, ലത്തീന്‍ ഭാഷയിലൂടെ ഭാഷാ, സാംസ്കാരിക പൈതൃകങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കല്‍ അക്കാദമി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.

തത്വശാസ്ത്രം, സയന്‍സ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങള്‍ക്ക് ലത്തീന്‍ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.

ലത്തീന്‍ ഭാഷയും സയന്‍സും ലത്തീന്‍ഭാഷയും രാഷ്ടീയവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

7 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

7 days ago