സ്വന്തം ലേഖകന്‍
വത്തിക്കാന്‍സിറ്റി : 2023ലെ പൊന്തിഫിക്കല്‍ അക്കാദമി അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തില്‍, ലത്തീന്‍ ഭാഷാവിദഗ്ദരെ പ്രശംസിച്ചും, ലത്തീന്‍ ഭാഷയുടെ പ്രാധാന്യം എടുത്തുകാട്ടിയും ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച, സംസ്കാരം, വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്കായുള്ള റോമന്‍ ഡികാസ്റ്ററിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഹൊസെ തൊളെന്തീനോ ദേ മെന്തോണ്‍സയ്ക്കയച്ച സന്ദേശത്തിലാണ് ആധുനികകാലത്തും ലത്തീന്‍ ഭാഷയ്ക്കുള്ള പ്രാധാന്യം പാപ്പാ അനുസ്മരിപ്പിച്ചത്.
ലത്തീന്‍ ഭാഷ, അറിവിന്‍റെയും ചിന്തകളുടെയും ഒരു നിധിയാണെന്നും, ഇന്നത്തെ ലോകത്തിന് രൂപം നല്‍കിയ ചിന്തകള്‍ ഉള്‍പ്പെടുന്ന പല സാഹിത്യകൃതികളിലേക്കുമുള്ള ഒരു താക്കോലാണെന്നും ഫ്രാന്‍സിസ് പാപ്പാ കുറിച്ചു. പടിഞ്ഞാറന്‍ സാംസ്കാരികതയുടെ വേരുകളെയും, നമ്മുടെ വ്യക്തിത്വത്തെയുമാണ് ഈ ഭാഷ പ്രതിനിധാനം ചെയ്യുന്നതെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
ലത്തീന്‍ ഭാഷയുടെ പഠനത്തിനും, ലത്തീന്‍ ഭാഷയിലൂടെ ഭാഷാ, സാംസ്കാരിക പൈതൃകങ്ങള്‍ വ്യാഖ്യാനിക്കുന്നതിനായി നടത്തുന്നതിനും വേണ്ടി, തങ്ങളുടെ ബുദ്ധിശക്തിയും പ്രയത്നങ്ങളുമായി മുന്നോട്ടുപോകുന്ന ആളുകളെ പാപ്പാ അഭിനന്ദിച്ചു. പൊന്തിഫിക്കല്‍ അക്കാദമി നല്‍കുന്ന അവാര്‍ഡുകള്‍ക്ക് അര്‍ഹരായവരെയും പാപ്പാ പ്രത്യേകം അഭിനന്ദിച്ചു.
തത്വശാസ്ത്രം, സയന്‍സ്, കല, രാഷ്ട്രീയം, തുടങ്ങിയവയുടെ പഠനങ്ങള്‍ക്ക് ലത്തീന്‍ ഭാഷ ഏറെ പ്രധാനപ്പെട്ടതാണെന്ന് എഴുതിയ പാപ്പാ, ഈ ഭാഷ ഇന്നും നമ്മോട് സംവദിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ലത്തീന്‍ ഭാഷയും സയന്‍സും ലത്തീന്‍ഭാഷയും രാഷ്ടീയവും എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യപ്പെട്ടത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.