Categories: World

റവ.ഡോ.സേവ്യർരാജ് പൗരോഹിത്യ രജതജൂബിലി നിറവിൽ

സ്ട്യുഡ്ഗാഡ് രൂപതയിലെ റാറ്റ്ഹൗസൺ ഇടവകയിൽ വെച്ച്...

സ്വന്തം ലേഖകൻ

ജർമ്മനി: നെയ്യാറ്റിൻകര രൂപതയിലെ ഫാ.സേവ്യർരാജ് പൗരോഹിത്യ രജതജൂബിലി നിറവിൽ. സ്ട്യുഡ്ഗാഡ് രൂപതയിലെ റാറ്റ്ഹൗസൺ ഇടവകയിൽ വെച്ച് ഒക്ടോബർ ഏഴിനായിരുന്നു ദിവ്യബലിയോടൊപ്പം രജത ജൂബിലി ആഘോഷങ്ങൾ. നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് വചനം പങ്കുവെക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ദൈവവിളിയും പൗരോഹിത്യവും മഹനീയമായ ദാനങ്ങളാണെന്നും; നമ്മുടെ വൈദീകജീവിതം മറ്റുള്ളവരെ സേവിക്കുവാനായും, പാവപ്പെട്ടവർക്കും ബലഹീനർക്കും അത്താണിയായി മറുവാനുമുള്ള മഹോന്നതമായ വിളിയാണെന്നും ദിവ്യബലി മദ്ധ്യേ മോൺ.ജി.ക്രിസ്തുദാസ് ഉദ്‌ബോധിപ്പിച്ചു.

രൂപതയിലെ മൈനർ സെമിനാരിയിൽ ഏറെകാലം റെക്ടറായി സേവനമനുഷ്‌ടിച്ചിരുന്ന ഫാ.സേവ്യർരാജിന്റെ സെമിനാരി രൂപീകരണത്തിലൂടെ കടന്നുപോയവരാണ് ഇന്ന് ജെർമ്മനിയിൽ സേവനം ചെയ്യുന്ന നെയ്യാറ്റിൻകര രൂപതയിലെ ഭൂരിഭാഗം വൈദീകരും. അവർ തങ്ങളുടെ രൂപീകരണ കാലഘട്ടത്തിൽ അച്ചനിലൂടെ ലഭ്യമായ നന്മകൾ ഓർക്കുകയും, അച്ചൻ തങ്ങളുടെ രൂപീകരണത്തിൽ ചെലുത്തിയ സ്വാധീനത്തെയും പ്രചോദനത്തെയും അനുസ്മരിക്കുകയും ചെയ്തു.

നെയ്യാറ്റിൻകര രൂപതയിൽ നിന്ന് ജർമനിയിലെ മ്യുൺസ്റ്റർ, സ്ട്യുഡ്ഗാഡ്, പസ്സാവു എന്നീ രൂപതകളിൽ സേവനം ചെയ്യുന്ന വൈദീകരാണ് രജത ജൂബിലി ആശംസകൾ നേരുവാൻ ഒത്തു കൂടിയത്. ഫാ.അജി റോസ്, ഫാ.വിൻസെന്റ് സാബു, ഫാ.സന്തോഷ്, ഫാ.പ്രദീപ് ജോസഫ്, ഫാ.ഷിബു, ഫാ.ആനന്ദ് എന്നിവർ സഹകാർമികരായി. ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴിനായിരുന്നു ഫാ.സേവ്യർരാജിന്റെ ജന്മദിനവും.

vox_editor

View Comments

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

1 day ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

6 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago