ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: രൂപതാതലത്തില്‍ സന്ന്യാസ സമൂഹങ്ങൾ തുടങ്ങുന്നതിനു മുന്‍പ് വത്തിക്കാന്റെ അനുമതി അനിവാര്യമാണെന്ന്, സ്വാധികാര പ്രബോധനമായി പുറത്തുവന്ന ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക ലിഖിതം അനുശാസിക്കുന്നു. പാപ്പായുടെ Motu proprio പ്രബോധനം അനുസരിച്ച് സന്ന്യാസസമൂഹങ്ങളുടെയും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സന്ന്യാസ സ്ഥാപനങ്ങളുടെയും രൂപതാതലത്തിലുള്ള തുടക്കം വത്തിക്കാന്റെ രേഖീകൃതമായ മുന്‍അനുമതിയോടുകൂടെ മാത്രം ആയിരിക്കണമെന്ന് നവംബര്‍ 4, ബുധനാഴ്ച പ്രസിദ്ധപ്പെടുത്തിയ പാപ്പായുടെ പ്രബോധനം വ്യക്തമാക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള കാനോനിക നിയമം 579-ലും ഭേദഗതി വന്നിട്ടുണ്ട്. സന്ന്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ മെത്രാന്മാര്‍ക്ക് മുന്‍കാലത്ത് നൽകിയിരുന്ന കനോന നിയമം 579-ന്റെ അനുമതി പുതിയ പ്രബോധനം അനുസരിച്ച് ഇല്ലാതാകും, ഇനിമുതല്‍ പരിശുദ്ധ സിംഹാസനത്തിന്റെ പൂര്‍ണ്ണമായ അനുമതി നേടിയതിനുശേഷം മാത്രമായിക്കും. അതേസമയം സന്ന്യാസ സ്ഥാപനങ്ങള്‍ രൂപതയില്‍ തുടങ്ങുന്നതിന് മെത്രാന്മാര്‍ക്കേ അനുമതിയുള്ളൂവെന്നും വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
2014-ല്‍ സന്ന്യസ്തര്‍ക്കായി നൽകിയ അപ്പസ്തോലിക ലിഖിതത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ ഈ സ്വാധികാര പ്രബോധനത്തിലൂടെ സ്ഥിരപ്പെടുത്തുകയാണ്. സമര്‍പ്പണ ജീവിതത്തിലേയ്ക്കുള്ള വിളി സഭയ്ക്കു ദൈവം നല്കുന്ന ദാനമാണ്. അതിനാല്‍ അത് ഒറ്റപ്പെട്ടതോ പാര്‍ശ്വവത്ക്കരിക്കപ്പെട്ടതോ ആയ ഒരു യാഥാര്‍ത്ഥ്യമല്ല, മറിച്ച് സഭയോട് ഗാഢമായി ബന്ധപ്പെട്ടതാണ്. ആഗോള സഭാദൗത്യത്തിന്‍റെ ഹൃദയത്തിലെ നിര്‍ണ്ണായകമായ ഘടകമായി അത് മാറുകയുമാണു ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
അതുപോലെതന്നെ, സന്ന്യാസ ജീവിതം സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ (perfectae Caritatis) ഉദ്ബോധിപ്പിക്കുന്നതുപോലെ, “ആത്മീയചൈതന്യവും ഊര്‍ജ്ജവുമില്ലാത്ത സ്ഥാപനങ്ങള്‍ വിവേകമില്ലാതെയും അലക്ഷ്യമായും സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന കൗണ്‍സിലിന്റെ പഠനം പാപ്പാ സ്വാധികാര പ്രബോധനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.