
സ്വന്തം ലേഖകന്‍
മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെതേരസയുടെ നാമഥേയത്തില്‍ ലോകത്തിലെ ആദ്യ ദേവാലയമായ മോലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ഥാട തിരുനാളുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപികരിച്ചു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി 55 അംഗ സ്വാഗത സംഘ കമ്മറ്റിയാണ് രൂപീകരിച്ചത്.
ഫാ.ജോണി കെ ലോറന്‍സ് തീര്‍ഥാടന കമ്മറ്റി ചെയര്‍മാന്‍; ഫാ.അലക്‌സ് സൈമണ്‍ വൈസ് ചെയര്‍മാന്‍.
മറ്റുള്ളവർ:
എ. ക്രിസ്‌തുദാസ് (കൺവീനര്‍);
ലിറ്റര്‍ജി: മിനിരാജ് (കൺ.),
ആന്റണി (സെക്ര),
ഷാലിന്‍ (ജോ.സെക്ര);
പബ്ലിസിറ്റി: ജോസ് പ്രകാശ് (കൺ.);
ലൈറ്റ്&സൗണ്ട്: സജിജോസ് (കൺ.)
ഷിജു (സെക്രട്ടറി);
ഫുഡ്& അക്കോമഡേഷന്‍: അജി കുന്നില്‍ (കൺ.);
സതീഷ് (സെക്രട്ടറി),
ഷാജി (ജോ.സെക്ര);
അലങ്കാരം: മനുലാല്‍ (കൺ), അജിത് (സെക്രട്ടറി).
സെപ്‌തംബര്‍ 2 മുതല്‍ 9 വെരെയാണ് തീര്‍ത്ഥാടന തിരുനാള്‍ നടക്കുന്നത്. തീരുനാള്‍ ദിനങ്ങളില്‍ 5 ദിവസങ്ങളില്‍ ജീവിത നവീകരണ ധ്യാനമുണ്ടാവും.
തീര്‍ത്ഥാടകര്‍ക്കായി തിരുനാളിന്റെ സമാപന ദിനങ്ങളായ സെപ്‌തംബര്‍ 8-നും 9-നും രാവിലെ മുതല്‍ വൈകിട്ട് 6 മണി ലത്തീന്‍, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ക്രമത്തിലുളള പ്രത്യേക ദിവ്യബലികള്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ് അറിയിച്ചു.
ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന മദര്‍ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രത്യേകം ക്രമീകരണം ഒരുക്കുമെന്നും ഇടവക വികാരി പറഞ്ഞു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.