Categories: Diocese

മൂന്നാംപൊറ്റ ദേവസഹായം പിള്ള ദേവാലയ തീര്‍ഥാടനത്തിന് തുടക്കമായി

തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര: ദേവാസഹായ പിളളയുടെ നാമധേയത്തിലെ ലോകത്തിലെ ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ മൂന്നാംപൊറ്റ ദേവസഹായംപിളള തീര്‍ഥാടന തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോസഫ് അനില്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. പ്രാരംഭ ദിവ്യബലിക്ക് ഫാ.ഡാര്‍വിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

തിരുനാള്‍ ദിനങ്ങളില്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം രൂപതകളിലെ വൈദികര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജനുവരി 16 ന് വൈകിട്ട് നടക്കുന്ന സന്ദ്യാവന്ദന ശുശ്രൂഷക്ക് ഫാ.ജോസഫ് തയ്യില്‍ നേതൃത്വം നല്‍കും.

തിരുനാളിന്റെ സമാപന ദിനമായ ജനുവരി 17 ന് രാവിലെ 10 മണിക്ക്‌ കാട്ടാക്കട റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.വിന്‍സെന്റ്‌ കെ.പീറ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടത്തപ്പെട്ടടുന്നതെന്ന് ഇടവക വികാരി ഫാ.ജോസഫ് അനിലും സഹവികാരി ഫാ.അജു അലക്സും അറിയിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

2 hours ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

4 weeks ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

4 weeks ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago