വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ ആറാം തീയതി പേപ്പല്‍ വസതിയായ സാന്താമാര്‍ത്തായില്‍ വച്ചായിരിന്നു കൂടിക്കാഴ്ച. അദ്ദേഹത്തോടൊപ്പം ‘ദ എല്‍ഡേഴ്സ്’ (The Elders) എന്ന അന്താരാഷ്ട്രസംഘടനയിലെ ചില അംഗങ്ങളും സന്ദര്‍ശനത്തിനെത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന നെല്‍സണ്‍ മണ്‍ഡേല സ്ഥാപിച്ച ഈ ഗ്രൂപ്പിന്‍റെ ഇപ്പോഴത്തെ അധ്യക്ഷനാണ് കോഫി അന്നന്‍.
അന്താരാഷ്ട്ര പ്രശ്നങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു സംഘടനയെന്ന നിലയില്‍ വത്തിക്കാനുമായുള്ള സഹകരണം ആവശ്യമാണെന്നുള്ള ബോധ്യത്തോടെയാണ് പാപ്പായുമായി ചര്‍ച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റം, ആണവായുധങ്ങളും സമാധാനവും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. അടുത്തു നടക്കാനിരിക്കുന്ന ആണവായുധ നിരോധനത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സിന്‍റെയും ‘ദ എല്‍ഡേഴ്സ്’ സംഘടനയുടെ പത്താം വാര്‍ഷികത്തിന്‍റെയും പശ്ചാത്തലത്തിലാണ് കോഫി അന്നന്‍ പാപ്പയെ സന്ദര്‍ശിച്ചത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.