സ്വന്തം ലേഖകന്‍
ബാംഗ്ലൂര്‍: പാറ്റ്നയുടെ മുന്‍ ആര്‍ച്ച് ബിഷപ് വില്ല്യം ഡിസൂസ എസ്.ജെ. ഇനി സഹവികാരിയായി സേവനമനുഷ്ഠിക്കും. പാറ്റ്ന സിറ്റിയയ്ക്ക് പുറത്തുള്ള കന്‍റോണ്‍മെന്‍റ് പ്രദേശത്തെ ദാനാപൂര്‍ സെന്‍റ് സ്റ്റീഫന്‍ ദേവാലയത്തിന്റെ സഹവികാരിയായാണ് ബിഷപ്പ് എമിരിറ്റസ് വില്ല്യം ഡിസൂസ ചാര്‍ജ്ജ്ഏറ്റെടുത്തത്. ഇടവകയിലെ സേവനം തന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നതായും, ഇടവകയുടെ കൂട്ടായ്മയുടെയും, സൗഹാർദത്തിന്‍റെയും ആത്മീയതയുടെയും ഉന്നതിയ്ക്കായി കഴിയുന്ന വിധത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആർച്ച് ബിഷപ്പായിരുന്ന കാലഘട്ടത്തിൽ തന്റെ ലളിതമായ ജീവിതത്തിലൂടെയും, സൗമ്യമായ ഇടപെടലുകളിലൂടെയും അതിരൂപതയിലെ ഗ്രാമീണരായ വിശ്വാസികളുടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2020 ഡിസംബര്‍ 9-ന് 74- ാം വയസ്സില്‍ പട്നയിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനം അദ്ദേഹം രാജിവച്ചിരുന്നു.
1946 മാര്‍ച്ച് 5-ന് കര്‍ണാടകയിലെ മഡാന്ത്യാറില്‍ ജനിച്ച ബിഷപ്പ് എമരിറ്റസ്, തമിഴ്നാട്ടിലെ ഷെംബനഗൂരിലും, പുനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തിലുമായി തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി.1976 മെയ് 3-ന് ജെസ്യൂട്ട് സഭയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന്, അദ്ദേഹം മുസാഫര്‍പൂരിലെ മൈനര്‍ സെമിനാരിയുടെ റെക്ടറായും, വിവിധ ഇടവകകളിലെ ഇടവക വികാരിയായും, മുസാഫര്‍പൂര്‍ ബിഷപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
2005 ഡിസംബര്‍ 12-ന് പുതുതായി രൂപീകൃതമായ ബക്സാര്‍ രൂപതയുടെ ആദ്യത്തെ ബിഷപ്പായി അദ്ദേഹം നിയമിതനായി. 2007 ഒക്ടോബര്‍ 1 നാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ പട്നയിലെ മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പായി നിയമിച്ചത്.
44 വര്‍ഷക്കാലത്തെ തന്റെ പൗരോഹിത്യ ജീവിതത്തിൽ, 14 വര്‍ഷക്കാലം ബിഷപ്പായും സേവന മനുഷ്ഠിച്ച ശേഷമാണ് വീണ്ടും ഒരു സഹവികാരിയായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.