Categories: Diocese

മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടി നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി ഒരു തേവൻപാറകാരൻ

മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടി നെയ്യാറ്റിൻകര രൂപതയ്ക്ക് അഭിമാനമായി ഒരു തേവൻപാറകാരൻ

സുസ്മിൻ സെബാസ്റ്റ്യൻ

തിരുവനന്തപുരം: കേരള പോലീസ് ഫേസ്ബുക്ക് പേജ്, ന്യൂയോർക് പോലീസ് ഫേസ്ബുക് പേജിനെയും മറികടന്ന് സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പേർ പിൻതുടരുന്ന ഫേസ്ബുക്ക് പേജ് ആയി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപന വേളയിൽ മുഖ്യ മന്ത്രിയിൽ നിന്നും ശ്രീ. അരുൺ ബി.റ്റി. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഈ തേവൻപാറക്കാരൻ നെയ്യാറ്റിൻകര രൂപതയ്ക് അഭിമാനമായി മാറിയിരിക്കുന്നു.

കേരള പോലീസ് ഫേസ്ബുക്ക് പേജ് അഡ്മിന്മാരിൽ ഒരാളാണ് ശ്രീ. അരുൺ ബി.റ്റി. ഫേസ്ബുക്ക് ഇന്ത്യ മേധാവി ശ്രീ. സത്യ യാദവ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ Ips, എ.ഡി.ജി.പി. ശ്രീ. മനോജ് എബ്രഹാം Ips, കേരള റെയിൽവേ പോലീസ് എസ്.പി. മെറിൻ ജോസഫ് Ips എന്നിവരുടെ സാനിധ്യത്തിൽ ആണ് അരുൺ മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

തദവസരത്തിൽ തന്നെ അരുൺ കേരള റെയിൽവേ പൊലീസിന് വേണ്ടി സംവിധാനം ചെയ്ത ‘ശ്രദ്ധ, ടേക്ക് കെയർ, ബിവെയർ’ എന്നീ ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ കേരള റെയിൽവേ പോലീസ് എസ്.പി. മെറിൻ ജോസഫ് Ips -ന് ഹ്രസ്വ ചിത്രങ്ങളുടെ സി.ഡി. കൈ മാറി നിർവഹിച്ചു.

അരുൺ കേരള പോലീസിനു വേണ്ടി സംവിധാനം ചെയ്ത ‘വൈറൽ’ എന്ന ഹ്രസ്വ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. നെയ്യാറ്റിൻകര രൂപതയിലെ തേവൻപാറ ഫാത്തിമാ മാതാ ഇടവകാംഗവും ബാലരാമപുരം ഫെറോന വികാരി വെരി.റവ.ഫാ. ഷൈജു ദാസിന്റെ സഹോദര പുത്രനും ആണ് ശ്രീ.അരുൺ ബി.റ്റി.

vox_editor

Recent Posts

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

7 days ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 week ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

4 weeks ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

1 month ago

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 month ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

1 month ago