
അനിൽ ജോസഫ്
മാറനല്ലൂര്‍: മാറനല്ലൂര്‍ സെന്റ് പോള്‍സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 9- ാമത് ക്രിസ്മസ് കാര്‍ണിവലിന് ചൊവ്വാഴ്ച തുടക്കമാവും, 31 ന് സമാപിക്കും. കാര്‍ണിവല്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.
പുല്‍ക്കൂട് പ്രദര്‍ശനം ഐബി സതീഷ് എംഎല്‍എയും, സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എയും, വ്യാപാരമേള മുന്‍ സ്പീക്കര്‍ എന്‍ ശക്തനും ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിക്കും.
ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ്, സഹവികാരി ഫാ.അലക്സ് സൈമണ്‍, പഞ്ചായത്ത് പ്രസിഡന്‍റ് രമ, വാര്‍ഡ് മെമ്പര്‍മാരായ അജികുമാര്‍, ഊരൂട്ടമ്പലം ഷിബു,ശ്രീ മിഥുന്‍, കാര്‍ണിവല്‍ കണ്‍വീനര്‍ സജീഷ്കുമാര്‍ എസ്, ആന്‍സലദാസ്, മോഹന്‍ദാസ്, അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇത്തവണ പളളിയങ്കണത്തില്‍ കൂറ്റന്‍ പുല്‍ക്കൂടൊരുക്കിയാണ് കാര്‍ണിവലിന് തുടക്കം കുറിക്കുന്നത്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.