സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി. കത്തോലിക്കാസഭയുമായി മാര്ത്തോമാ സഭ പുലര്ത്തുന്ന അഗാധ ബന്ധത്തിനും, സമാധാന സൗഹൃദങ്ങള്ക്കും പാപ്പാ നന്ദി പറഞ്ഞു. സഭയുടെ അധ്യക്ഷന് തിയോഡോഷ്യസ് മാര്ത്തോമാ വലിയ മെത്രാപ്പോലീത്തയുടെ നല്ല ആരോഗ്യത്തിനായി താന് പ്രാര്ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന് തന്റെ ആശംസകള് കൈമാറണമെന്നും പാപ്പാ സന്ദേശത്തിന്റെ ആമുഖത്തില് പറഞ്ഞു.
എക്യൂമെനിക്കല് ദൗത്യത്തില് നിര്ണ്ണായകമായ പങ്കുവഹിക്കുന്ന ഒരു സഭയെന്ന നിലയില്, കിഴക്കിനെയും, പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന ഒരു പാലമാണ് മാര്ത്തോമാ സഭയെന്നു പാപ്പാ പറഞ്ഞു. ഈ ദൗത്യങ്ങള്, രണ്ടാം വത്തിക്കാന് സൂനഹദോസിന്റെ അവസരത്തില് നിരീക്ഷകനായി പങ്കെടുത്ത ഫിലിപ്പോസ് മാര് ക്രിസോസ്റ്റം മെത്രാപ്പോലീത്തയാണ് ആരംഭിച്ചതെന്നുള്ള ചരിത്രവും പാപ്പാ സൂചിപ്പിച്ചു. കാലങ്ങള്ക്കിപ്പുറം, 2022 നവംബറില് കത്തോലിക്കാ സഭയുമായുള്ള സമ്പര്ക്കങ്ങള്ക്കുള്ള അനൗദ്യോഗിക സംഭാഷണങ്ങള് ആരംഭിച്ചതും പാപ്പാ അനുസ്മരിച്ചു, ഈ പ്രവര്ത്തനങ്ങള് ഇനിയും കാര്യക്ഷമമായി മുന്പോട്ടു പോകുവാന് പരിശുദ്ധാത്മാവിന്റെ മധ്യസ്ഥതയും പാപ്പാ അടിവരയിട്ടു പറഞ്ഞു. ‘അവര് കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വന്ന് മേശയ്ക്കരികില് ഇരിക്കും’ എന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിലെ വചനങ്ങള് ഉദ്ധരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ കുര്ബാനയില് നമുക്ക് ഒരുമിച്ചു പങ്കെടുക്കുവാന് കഴിയുന്ന ദിവസം ത്വരിതപ്പെടുത്തുമെന്ന് ഞാന് പ്രതീക്ഷിക്കുന്നതായും പാപ്പാ പറഞ്ഞു.
സംഭാഷണത്തിന്റെ ഈ യാത്രയില്, സിനഡാലിറ്റിയും, ദൗത്യവും എന്ന രണ്ടു കാഴ്ചപ്പാടുകളെ പാപ്പാ തന്റെ സന്ദേശത്തില് എടുത്തു കാട്ടി. കത്തോലിക്കാ സഭയില് സിനഡാലിറ്റിയെ കുറിച്ച് നടത്തിയ സിനഡിനെയും, മാര്ത്തോമാ സഭ വച്ചുപുലര്ത്തുന്ന സിനഡല് പാരമ്പര്യത്തെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. സഭകള് തമ്മിലുള്ള മൊത്തം ഒത്തുചേരലിന്റെ തീയതി അന്ത്യവിധിയുടെ പിറ്റേദിവസവമാണെന്നാണ് മഹാനായ സിസിയൗലാസ് ക്രിസ്തീയ ഐക്യത്തെക്കുറിച്ച് പറയുന്നതെങ്കിലും, ഇതിനിടയില് നാം ഒരുമിച്ചു നടക്കുകയും ഒരുമിച്ചു പ്രാര്ഥിക്കുകയും ഒരുമിച്ചു പ്രവര്ത്തിക്കുകയും വേണമെന്ന അദ്ദേഹത്തിന്റെ വാക്കുകള് ഏറെ പ്രാധാന്യമര്ഹിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
സിനഡലിസവും, എക്യുമെനിസവും അഭേദ്യമായ ബന്ധം പുലര്ത്തുന്നുവെന്നും കാരണം അവയുടെ ലക്ഷ്യം ക്രൈസ്തവസാക്ഷ്യമാണെന്നും പാപ്പാ പറഞ്ഞു. അതിനാല് ഉത്ഥിതനായ ക്രിസ്തുവിനോട് ചേര്ന്നുനിന്നുകൊണ്ട് ഒരുമിച്ചു പ്രവര്ത്തിക്കേണ്ടത് ഏറെ ഉചിതമാണെന്നും പാപ്പാ കൂട്ടിച്ചേര്ത്തു. സുവിശേഷവല്ക്കരണത്തെക്കുറിച്ചുള്ള ഒരു എക്യുമെനിക്കല് സിനഡ് ഒരുമിച്ച് ആഘോഷിക്കാന് സാധിക്കട്ടെയെന്നു ആശംസിച്ചുകൊണ്ടും, സന്ദര്ശനത്തിന് നന്ദി പറഞ്ഞുകൊണ്ടുമാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
ആഗമനകാലം ഒന്നാം ഞായർ പെസഹായ്ക്കും കാൽവരിയനുഭവത്തിനും മുൻപുള്ള യേശുവിന്റെ അവസാനത്തെ പഠിപ്പിക്കലാണിത്. അവനിപ്പോൾ ദേവാലയ പരിസരത്താണ്. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന് ചത്വരത്തില് ഉയര്ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള് വത്തിക്കാന് ചത്വരത്തില് ആരംഭിച്ചു.…
ക്രിസ്തുരാജന്റെ തിരുനാൾ പീലാത്തോസിന്റെ പ്രത്തോറിയത്തിൽ, കാൽവരിയുടെ പശ്ചാത്തലത്തിൽ വിരിയുന്ന കുരിശിന്റെ രാജകീയതയാണ് ഇന്നത്തെ സുവിശേഷം. കുരിശാണ് സുവിശേഷത്തിന്റെ കേന്ദ്രം. കുരിശാണ്…
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
This website uses cookies.