
അനിൽ ജോസഫ്
മാറനല്ലൂര്‍: മയക്കുമരുന്നുകളുടെയും ലഹരി വസ്‌തുക്കളുടെയും ഉപയോഗം യുവാക്കളെ കുടുംബ ബന്ധങ്ങളില്‍ നിന്ന് അകറ്റുന്നെന്ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്. കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളുമായുളള ഊഷ്‌മളമായ സൗഹൃദവും കുടുംബ ഐക്യവും പലകുടുംബങ്ങളിലും ഇന്ന് ഇല്ലെന്നും വികാരി ജനറല്‍ പറഞ്ഞു. മാറനല്ലൂര്‍ നിഡ്‌സിന്റെ നേതൃത്വത്തില്‍ മോലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധ വല്‍ക്കരണ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മയക്കു മരുന്നിന്റെ ഉപയോഗം കൊണ്ട് യുവാക്കളിലെ ആത്‌മഹത്യയുടെ അളവ് കൂടിയിട്ടുണ്ട്. പ്രാര്‍ഥനാ ചൈതന്യത്തിലുളള ജീവിതം ക്രമപ്പെടുത്തന്‍ വില്ലനായി പല കുടുംബങ്ങളിലും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും ഉണ്ടെന്നും വികാരി ജനറല്‍ ഓര്‍മ്മിപ്പിച്ചു.
ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ സഹവികാരി ഫാ.അലക്‌സ് സൈമണ്‍ , നിഡ്‌സ് സെക്രട്ടറി ഷാജി, റംബാള്‍ഡ്, സെക്രട്ടറി സജിജോസ്, എൽ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് മനുലാല്‍ എൽ.സി.വൈ.എം. മാറനല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോമിന്‍, കളത്തുവിള യൂണിറ്റ് പ്രസിഡന്റ് ബിജോ, കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ലഹരിക്കെതിരെയുളള ബോധവല്‍ക്കരണ ക്ലാസ് ഡോ.ജോയി ജോണിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന്, നിഡ്‌സും എൽ.സി.വൈ.എമ്മും തിരുവനന്തപുരം ജനറല്‍ ആശുപത്രിയും സഹകരിച്ച് രക്‌തദാന ക്യാമ്പും നടന്നു
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.