Categories: World

മനുഷ്യാവതാര പ്രേഷിത സഭയിൽ രണ്ടു സമർപ്പിതർ കൂടി അംഗങ്ങളായി

ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം..

ഫാ.ജിബിൻ ജോസ്

കൊച്ചി: മദർ കാർല ബോർഗേറിയാൽ സ്ഥാപിതമായ മനുഷ്യാവതാര പ്രേഷിത സഭയിൽ 2 സമർപ്പിതർ കൂടി ക്രിസ്തുവിന്റെ പാതയിൽ ചരിക്കുവാൻ അംഗങ്ങളായി. ലോകത്തിന്റെ രണ്ടറ്റങ്ങളിൽ, ഒരേസമയം മനുഷ്യാവതാര പ്രേഷിത സഭയിൽ ഇവർ അംഗങ്ങളായി എന്നതാണ് പ്രത്യേകത. വിയറ്റ്നാമിൽ നിന്നുമുള്ള സിസ്റ്റർ അന്ന ട്രാൻതി ഹെയ്‌നും, തിരുവനന്തപുരത്തെ പുല്ലുവിളയിൽ നിന്നുമുള്ള ബ്രദർ സ്റ്റെഫിൻ പീറ്ററുമാണ് വി.പത്രോസിന്റെയും വി.പൗലോസിന്റെയും തിരുനാൾ ദിനത്തിൽ സഭാ വസ്ത്രവും, പ്രഥമ വ്രത സ്വീകരണവും നടത്തിയത്.

മനുഷ്യാവതാര പ്രേഷിത സഭയിൽ വിയറ്റ്നാമിൽ നിന്നുമുള്ള പ്രഥമ അർത്ഥിയാണ് സിസ്റ്റർ അന്ന ട്രാൻതി എന്നത് സഭാസമൂഹത്തിന് വലിയ സന്തോഷത്തിന് കാരണമാണ്. റോമിലെ ഫ്രസക്കാത്തി രൂപതയിലെ വികാരി ജനറലാണ് PMI മദർ ജനറലിന്റെ സാനിധ്യത്തിൽ സിസ്റ്റർ അന്ന ട്രാൻതിയുടെ പ്രഥമ വ്രത സ്വീകരണകർമ്മത്തിന് നേതൃത്വം നൽകിയത്.

അതേസമയം, ബ്രദർ സ്റ്റെഫിൻ പീറ്റർ സഭാവസ്ത്രം സ്വീകരിച്ചത് PMI സുപ്പീരിയർ ഡെലഗേറ്റ് ഫാ.സേവ്യർ പനക്കലിൽ നിന്ന്, എറണാകുളത്തെ സെന്റ്‌ പോൾസ് മേജർ സെമിനാരിയിൽ വച്ചാണ്.

2015-ലാണ് രണ്ടുപേരും മനുഷ്യാവതാര പ്രേഷിത സഭയിൽ പരിശീലനം ആരംഭിച്ചത്. ലോക്ക് ഡൗൺ കാലത്താണെങ്കിലും ജീവിതത്തിലെ വലിയൊരു സ്വപ്നം നിറവേറിയതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

6 hours ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

1 day ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

5 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

6 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

6 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago