സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി: ഏപ്രില് മാസം ഇരുപത്തിമൂന്നു മുതല് ഇരുപത്തിയഞ്ചു വരെ അബുദാബിയില് വച്ചു നടന്ന മുതിര്ന്ന മുസ്ളീം പൗരന്മാരുടെ കൗണ്സിലും, യുണെസ്കോയും, മാനവികസാഹോദര്യത്തിനു വേണ്ടിയുള്ള കമ്മിറ്റിയും ചേര്ന്ന് നടത്തിയ സമ്മേളനത്തില് അറേബ്യന് നാടുകളുടെ അപ്പസ്തോലിക വികാരി ബിഷപ്പ് പൗളോ മര്ത്തിനെല്ലി പങ്കെടുത്ത് സംസാരിച്ചു.
മതാന്തര വിദ്യാഭ്യാസം പ്രത്യാശയുടെ പ്രവര്ത്തനവും, ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന ആശയത്തിന് ഊന്നല് നല്കിക്കൊണ്ടാണ് മോണ്സിഞ്ഞോര് സംസാരിച്ചത്.
പുതിയ തലമുറയുടെ വിദ്യാഭ്യാസം എന്നതുകൊണ്ട് അര്ത്ഥമാക്കുന്നത്, ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്ക്ക് ഭക്ഷണവും പാര്പ്പിടവും മാത്രമല്ല, എല്ലാറ്റിനുമുപരിയായി ജീവിതത്തിന്റെ ആത്യന്തികമായ അര്ത്ഥവും, ധാര്മ്മികവും ആത്മീയവുമായ മൂല്യങ്ങളും കൈമാറാന് ആഗ്രഹിക്കുന്നുവെന്നതാണെന്ന വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദിനാള് പിയെത്രോ പരോളിന്റെ വാക്കുകള് ഉദ്ധരിച്ചുകൊണ്ടാണ് മോണ്സിഞ്ഞോര് തന്റെ വാക്കുകള് ആരംഭിച്ചത്. ധൈര്യത്തോടും ശാന്തതയോടും കൂടി ഭാവിയെ അഭിമുഖീകരിക്കുവാന് വിദ്യാഭ്യാസം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ദൈവവുമായുള്ള ഓരോ വ്യക്തിയുടെയും ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതിനും, കൂടുതല് മാനുഷികവും സാഹോദര്യവുമായ ഒരു സമൂഹത്തിനായി എല്ലാ മനുഷ്യരോടും ചേര്ന്ന് പ്രവര്ത്തിക്കുന്നതിനും മതാന്തരവിദ്യാഭ്യാസം സഹായകരമാകുമെന്നും, ഇതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതാണ് ഫ്രാന്സിസ് പാപ്പായും അല്അസ്ഹറിലെ ഗ്രാന്ഡ് ഇമാം ഡോ. അഹമ്മദ് അല്തയ്യീബും അബുദാബിയില് ഒപ്പിട്ട മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെന്നും മോണ്സിഞ്ഞോര് ചൂണ്ടിക്കാട്ടി.
വൈവിധ്യങ്ങളോടുള്ള അഗാധമായ ആദരവോടെ, വിവിധ വിശ്വാസങ്ങളിലുള്ള ആളുകള് പരസ്പരം അറിയാനും ബഹുമാനിക്കാനും പഠിക്കുകയും മനുഷ്യരാശിയുടെ നന്മയ്ക്കായി ധാര്മ്മികവും ആത്മീയവുമായ മൂല്യങ്ങള് ഒരുമിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു മതാന്തരവിദ്യാഭ്യാസം ഏറെ അവശ്യമെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.