
ജോസ് മാർട്ടിൻ
കൊച്ചി: ഇന്ത്യയിലെ സ്ത്രീ സമൂഹത്തെ ലോകത്തിന്റെ മുന്നില് അപമാനിച്ച കലാപകാരികള്ക്കെതിരെ സത്വര നിയമനടപടി സ്വീകരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി.). ഇത്തരം സംഭവങ്ങള് ഒന്നല്ല നൂറു കണക്കിനുണ്ട് എന്ന് വമ്പുപറയുന്ന മണിപ്പൂര് മുഖ്യമന്ത്രി ബീരന് സിംങ്ങ് രാഷ്ട്രീയക്കാര്ക്ക് അപമാനമാണെന്നും, കലാപം തുടങ്ങി മാസങ്ങള് പിന്നിട്ടിട്ടും അത് അടിച്ചമര്ത്താന് ഉത്തരവാദിത്തം കാണിക്കാത്ത മുഖ്യമന്ത്രി രാജിവക്കുന്നതാണ് നല്ലതെന്നും കെ.സി.ബി.സി. പത്രക്കുറിപ്പിൽ പറയുന്നു.
ഇന്ത്യന് സ്ത്രീത്വം അപമാനിതമാകുന്നില്ലായെന്ന് ഉറപ്പുവരുത്തേണ്ട കേന്ദ്രസര്ക്കാര് നിഷ്ക്രിയത്വം വെടിഞ്ഞ് ഉത്തരവാദിത്തം നിര്വഹിക്കണമെന്നും, ജനാധിപത്യ രാജ്യത്ത് ക്രമസമാധാനം ഉറപ്പുവരുത്താന് കോടതികളല്ല തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരുകളാണ് നടപടികള് സ്വീകരിക്കേണ്ടതെന്നും കെ.സി.ബി.സി. സർക്കാരിനെ വിമർശിക്കുന്നുണ്ട്.
സര്ക്കാര് നടപടി എടുക്കാതിരുന്നാല് സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും എന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത് എത്രമാത്രം നിഷ്ക്രിയത്വമാണ് മണിപ്പൂര് കലാപത്തില് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് വച്ചുപുലര്ത്തുന്നത് എന്നതിന് തെളിവാണ്. ജനാധിപത്യത്തില് വിശ്വസിക്കുന്ന സകലരും ഒരുവിഭാഗം പൗരന്മാരെ ഉന്മൂലനം ചെയ്യുന്ന മണിപ്പൂര് കലാപത്തെ അപലപിക്കുന്നതിനും കലാപം അടിച്ചമര്ത്തി സമാധാനം പുനഃസ്ഥാപിക്കാന് സര്ക്കാരില് സമ്മര്ദ്ദം ചെലുത്തുന്നതിനും മുന്നോട്ടു വരുന്നത് പ്രതീക്ഷ നല്കുന്നുവെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പത്രകുറിപ്പിൽ അറിയിച്ചു.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.