
സ്വന്തം ലേഖകൻ
പാലാരിവട്ടം: ഗർഭച്ഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് കെ.സി.ബി.സി. പ്രോലൈഫ് സമിതി ആവശ്യപ്പെട്ടു. കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി.യിൽ ചേർന്ന നേതൃയോഗത്തിൽ കെ.സി.ബി.സി. ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് പോൾ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
1971-ൽ കർശനമായ വ്യവസ്ഥകളോടെ ഇന്ത്യയിൽ നിലവിൽ വന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് അനുസരിച്ച് 12 ആഴ്ചവരെയെ ഭ്രൂണഹത്യക്കു ഇന്ത്യയിൽ അംഗീകാരം ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പിന്നീട് അത് 20 ആഴ്ചവരെ എത്തി നിൽക്കുന്നു. ഇപ്പോൾ ഇത് 24 ആഴ്ചവരെ ആക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഭ്രൂണഹത്യക്ക് അനുകൂലമായ സാഹചര്യം ഒരുക്കും. ‘ഗർഭാവസ്ഥയിലുള്ള കുഞ്ഞും, ജനിച്ച കുഞ്ഞും തമ്മിൽ പ്രാണവ്യത്യാസമില്ല, പ്രായ വ്യത്യാസമേ ഉള്ളൂ’.
പെൺഭ്രൂണഹത്യക്കും, ഗർഭ ചിദ്രത്തിനും വഴിയൊരുക്കി നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനെതിരെ കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ വ്യാപകമായ പ്രചാരണങ്ങളും പ്രവർത്തനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. വിവിധ മത സാംസ്കാരിക രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് കേരളത്തിലുടനീളം ജീവൻ സംരക്ഷണ സന്ദേശ റാലികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് ശ്രീ.സാബു ജോസ് പറഞ്ഞു.
‘ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത്’ നമ്മുടെ സംസ്കാരത്തിന് തന്നെ കളങ്കമേൽപ്പിക്കുമെന്ന് യോഗം വിലയിരുത്തി. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.വർഗീസ് വള്ളിക്കാട്ട്, പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടർ ഫാ.പോൾ മാടശ്ശേരി, പ്രസിഡൻറ് ശ്രീ.സാബു ജോസ്, അഡ്വ.ജോസി സേവ്യർ, ശ്രീ.ടോമി പ്ലാൻ തോട്ടം, ജെയിംസ് ആഴ്‌ചങ്ങാടൻ, ശ്രീമതി നാൻസി പോൾ എന്നിവർ പ്രസംഗിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില് ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.