ജോസ് മാർട്ടിൻ
ആലപ്പുഴ: ഭാരത സർക്കാരിന്റെ ദേശീയ വികസന ഏജൻസിയുടെ പുനർജീവനവും, സാമൂഹ്യവികസവും എന്ന വിഭാഗത്തിൽ ആലപ്പുഴയുടെ മദർ തെരേസ സിസ്റ്റർ ലിൻഡ ജോസഫിനെ “ഭാരത് സേവക”പുരസ്‌കാരം നൽകി ആദരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആലപ്പുഴ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാന്ത്വൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പളായി സേവനം അനുഷ്ട്ടിച്ചു വരുന്ന വിസിറ്റേഷൻ സന്ന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ലിൻഡ ആലപ്പുഴ രൂപതയിലെ മനക്കോടം സെന്റ് ജോർജ് ഫെറോന ഇടവകാംഗമാണ്.
ബി.എഡ്. ബിരുദധാരിയായ സിസ്റ്റർ ലിൻഡ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. വിസിറ്റേഷൻ ഓൾഡ് ഏജ് ഹോം കൊച്ചി, നോർത്ത് ഇന്ത്യയിൽ അധ്യാപിക, ആലപ്പുഴ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപിക, തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിസ്വാർത്ഥ സേവനത്തിന്റെ അംഗീകാരമായി സംസ്ഥാന, ദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.