Categories: Kerala

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശുസത്യാഗ്രഹം

ബോണക്കാട്‌ കുരിശ്‌ തകര്‍ത്ത സംഭവം ; പുതുവല്‍സര ദിനത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വനം മന്ത്രിയുടെ വീട്ടിന്‌ മുന്നില്‍ കുരിശുസത്യാഗ്രഹം

തിരുവനനന്തപുരം ; ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ വനം മന്ത്രി തുടരുന്ന നിസംഗതക്കെതിരെ കേരളാ ലാറ്റിന്‍ കാത്തലിക്‌ വിമണ്‍ അസോസിയേഷന്‍ പുതുവത്‌സര ദിനമായ ജനുവരി 1 ന്‌ വനം മന്ത്രി കെ.രാജുവിന്റെ വീട്ട്‌ പടിക്കല്‍ കുരിശ്‌ സത്യാഗ്രഹം നടത്തുന്നു.

വനം വകുപ്പ്‌ മന്ത്രി മതമേലധ്യക്ഷന്‍മാരുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുരിശു സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. ബോണക്കാട്‌ കുരിശുമലയിലെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുക, വിശ്വാസികള്‍ക്കും വൈദികര്‍ക്കുമെതിരെ വനം വകുപ്പ് എടുത്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ്‌ സ്‌ഥാപിക്കുന്നതിന്‌ ഉടന്‍ നടപടി സ്വീകരിക്കുക, വനം വകുപ്പ്‌ മന്ത്രി ലത്തീന്‍ കത്തോലിക്കാ വിശ്വാസികളോട്‌ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, കുരിശ്‌ തകര്‍ത്ത വര്‍ഗ്ഗീയ വാദികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ കുരിശുസത്യാഗ്രഹം.

വെളളയമ്പലം ജൂബിലി അനിമേഷന്‍ സെന്ററില്‍ നിന്ന്‌ പ്രകടനമായാണ്‌ പ്രവര്‍ത്തകര്‍ വനം മന്ത്രിയുടെ വീട്ട്‌ പടിക്കലേക്ക്‌ പോകുന്നത്‌. പരിപാടി കെഎല്‍സിഡബ്ല്യൂഎ സംസ്‌ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സിലിന്‍ ഫ്രാന്‍സിസ്‌ ഉദ്‌ഘാടനം ചെയ്യും . വിവിധ ലത്തീന്‍ രൂപതകളില്‍ നിന്ന്‌ സംഘടനയുടെ ഇരുന്നൂറിലധികം നേതാക്കള്‍ കുരിശു സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്ന്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ അറിയിച്ചു.

vox_editor

Recent Posts

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

5 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

6 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 month ago