
അനിൽ ജോസഫ്
തിരുവനനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്റെയും ദൈവദാസ പദവിയില്‍ നന്ദി അര്‍പ്പിച്ചുകൊണ്ടുളള കൃതജ്ഞതാ ബലി ഭക്തി സാന്ദ്രമായി.
ഇന്ന് (20/10/2018) വൈകിട്ട് പാങ്ങോട് കാര്‍മ്മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ദിവ്യബലിക്ക് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊല്ലം ബിഷപ്പ് ഡോ.ആന്‍റണി മുല്ലശ്ശേരി വചന സന്ദേശം നല്‍കി . ക്രിസ്തുവിന്‍റെ സ്നേഹം പകര്‍ന്ന് വിശുദ്ധിയിലേക്കെത്തുന്ന പുണ്യാത്മാക്കളാണ് ദൈവദാസന്‍ ബെന്‍സിഗറും ഫാ.അദെയോദത്തുസു മെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ഏല്‍പ്പിക്കപെട്ട ധൗത്യം പൂര്‍ണ്ണമായും ദൈവത്തില്‍ സമര്‍പ്പിച്ച് ജീവിതം ദൈവത്തിന് വേണ്ടിയും സാധാരണക്കാര്‍ക്ക് വേണ്ടിയും മാറ്റിവച്ച വ്യക്തികളായിരുന്നു ഇരുവരുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കൊല്ലം മുന്‍ ബിഷപ് സ്റ്റാന്‍ലി റോമന്‍, കോട്ടാര്‍ രൂപതാ ബിഷപ് ഡോ.നസ്റയന്‍ സൂസൈ, പുനലൂര്‍ രൂപതാ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, മലങ്കര സഭയുടെ കൂരിയ ബിഷപ് യൂഹാന്നോന്‍ മാര്‍ തിയോഡോഷ്യസ്, തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിയുടെ ആമുഖ സന്ദേശം കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നല്‍കി. തുടര്‍ന്ന് ദൈവദാസരായി ഉയര്‍ത്തപ്പെട്ട ബിഷപ്പ് ബെന്‍സിഗറിനെക്കുറിച്ച് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമനും ഫാ.അദെയോദാത്തൂസിനെക്കുറിച്ച് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും ലഘുവിവരണം നല്‍കി.
ദിവ്യബലിയെ തുടര്‍ന്ന് ബിഷpp ബെന്‍സിഗറിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരിയും ഫാ.അദെയോദാത്തുസിന്‍റെ നാമകരണ പ്രാര്‍ത്ഥനക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവലും നേതൃത്വം നല്‍കി. തുടര്‍ന്ന് ബിഷപ്പ് ബന്‍സിഗറിന്‍റെ കര്‍മ്മ മണ്ഡലമായ കൊല്ലം രൂപതയില്‍ പ്രയാണം ചെയ്യുന്നതിനുളള ദീപശിഖയില്‍ ബിഷപ്പ് ബന്‍സിഗറിന്‍റെ ശവകുടീരത്തില്‍ നിന്ന് കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി തിരി തെളിച്ചു.
കൊല്ലം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളില്‍ നിന്നുളള വൈദികരുടേയും സന്യസ്തരുടെയും നൂറ്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യം കൊണ്ട് കൃതജ്ഞതാബലി ഭക്തി സാന്ദ്രമായി.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.