ജോസ് മാർട്ടിൻ
അർത്തുങ്കൽ: ആലപ്പുഴ രൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ ബസലിക്ക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ ബസിലിക്ക ഡയറക്ടർ റവ.ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും, അർത്തുങ്കൽ ബസലിക്കയുടെ പരിധിയിലുള്ള വിവിധ സ്കൂളുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി., പ്ലസ് ടു. വിദ്യാർത്ഥികൾക്കും, എം.ബി.ബി.എസ്. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സ്റ്റീഫൻ പിതാവിന്റെ പേരിലുള്ള വിദ്യാഭ്യാസ അവാർഡുകൾ നൽകുകയും ചെയ്തു.
കൃപാസനം ഡയറക്ടർ റവ.ഡോ.ജോസഫ് വലിയവീട്ടിൽ മുഖ്യ പ്രഭാഷണവും, സാന്ത്വനം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. ലിൻഡ ജോസഫ്, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, സെന്റ് മൈക്കിൾസ് കോളേജ് അസോ.പ്രിൻസിപ്പൽ ജോൺ തോമസ്, കെ.ആർ.എൽ.സി.സി. മെമ്പർ പി.ആർ.കുഞ്ഞച്ചൻ, വിസിറ്റേഷൻ മദർ സുപ്പീരിയർ സി. ഷാലറ്റ് ജോസ്, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, ജനറൽ കൺവീനർ ബാബു അത്തിപ്പൊഴിയിൽ തുടങ്ങിയവർ സംസാരിച്ചു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.