സ്വന്തം ലേഖകൻ
ജാർഖണ്ഡ്: ജാർഖണ്ഡിലെ ഹസാരിബാഗ് ബിഷപ്പായിരുന്ന, ബിഷപ്പ് എമിരിറ്റസ് ചാൾസ് സോറെങ് എസ്.ജെ. അന്തരിച്ചു. 11 -നു രാവിലെ 8.40 -ന് റാഞ്ചിയിലെ സേവനിലയ ഹെൽത്ത് സെന്ററിൽ വച്ചായിരുന്നു അന്ത്യം, 84 വയസ്സായിരുന്നു.
സംസ്ക്കാര ശുശ്രൂഷകൾ 15 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഹസാരിബാഗിലെ ട്രാൻസ്‌ഫിഗുറേഷൻ ഓഫ് ഔർ ലോർഡ് കത്തീഡ്രലിൽ നടക്കും.
1934 ഓഗസ്റ്റ് 18 ന് ജനിച്ച അദ്ദേഹം, 1969 മാർച്ച് 24 -ന് സൊസൈറ്റി ഓഫ് ജീസസ് (എസ്ജെ) സഭയിൽ വൈദീകനായി.
1990 ഏപ്രിൽ 9 -ന് ജാർഖണ്ഡിലെ ഡെൽറ്റോങ്ങാഞ് രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു. എന്നാൽ, ജാർഖണ്ഡിലെ ഹസാരിബാഗ് എന്ന പുതിയ രൂപത നിലവിൽ വന്നപ്പോൾ, 1995 ഏപ്രിൽ 1 -ന് ഹസാരിബാഗിലെ ആദ്യ ബിഷപ്പായി നിയമിതനായി.
49 വർഷക്കാലം ഒരു പുരോഹിതനും 28 വർഷക്കാലം ബിഷപ്പായും സേവനം ചെയ്ത ഇദ്ദേഹം സജീവമായ എപ്പിസ്കോപ്പൽ ശുശ്രൂഷയിൽ നിന്ന് 2012 സെപ്റ്റംബർ 8 -ന് വിരമിച്ചിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.