ഫാ. ജസ്റ്റിൻ ഡി.ഇ., റോം
വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാറിയത്തോടുള്ള ഓർമ്മ തിരുനാൾ പെന്തക്കോസ്താ ഞായർ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച “സഭയുടെ മാതാവ്” എന്നപേരിൽ ആഘോഷിക്കുവാൻ റോമൻ കലണ്ടറിൽ ചേർത്തു. ആരാധനാക്രമത്തിലും തിരുക്കർമ്മ ഗ്രന്ഥങ്ങളിലും യാമപ്രാർത്ഥനകളിലും ഈ ഓർമ്മയാചരണം ഈ വർഷം മുതൽ ഉൾപ്പെടുത്തണമെന്ന് പരിശുദ്ധ പിതാവ് നിഷ്ക്കർഷിച്ചിട്ടുണ്ട്.
ഇത് ഒരു ഓർമ്മ തിരുനാൾ ആയതിനാൽ ഈ ദിവസത്തിന്റേതായ പ്രത്യേക വായനകൾ ഉണ്ടായിരിക്കും. യാമപ്രാർത്ഥനയിൽ പോപ്പ് പോൾ ആറാമന്റെ “മറിയം സഭയുടെ മാതാവ്” എന്ന പ്രബോധനം ഉൾപ്പെടുത്തും.
ഈ തിരുനാൾ ഡിക്രി പ്രഖ്യാപനം മാർച്ച് 3 ശനിയാഴ്ച നടത്തിയത് ആരാധനാ തിരുകർമ്മങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘമാണ്.
തിരുസംഘ ചുമതല വഹിക്കുന്ന കർദിനാൾ റോബർട്ട് സാറ ഇപ്രകാരം പറഞ്ഞു: പോപ്പിന്റെ ഈ തീരുമാനം സഭാപാരമ്പര്യത്തിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെതന്നെ, സമർപ്പിതരിലും അല്‍മായ വിശ്വസികളിലും സഭയുടെ മാതൃത്വ അവബോധവും പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയും വളർത്തുവാൻ സഹായകമാകുമെന്ന ബോധ്യത്താലാണ് പുതിയ തിരുനാൾ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചത്.
ഈ പുതിയ ഡിക്രിയിലുടനീളം തിരുസഭയിലെ ആരാധനാ പാരമ്പര്യത്തിലെ മരിയൻ തിയോളജിയുടെ ചരിത്രവും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിന് എപ്രകാരം സഭയുടെയും ക്രിസ്തുവിന്റെയും ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നു എന്ന വിശുദ്ധ അഗസ്റ്റിന്റെയും വിശുദ്ധ പോപ്പ് ലിയോയുടെയും പ്രസിദ്ധങ്ങളായ ഉദ്ബോധനങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്.
ഈ ഡിക്രി ഒപ്പുവച്ചിരിക്കുന്നത് 2018 ഫെബ്രുവരി 11-ന് ലൂർദ്മാതാവിന്റെ തിരുനാൾ ദിനത്തിലാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.