സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഇന്ന് 12 മണിക്ക് പാപ്പാ വത്തിക്കാനിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യവേ, കേരളത്തെ പ്രത്യേകമായി ഓർത്ത് പ്രാർത്ഥിച്ചു. പാപ്പായുടെ പ്രാർഥനയിൽ പങ്കുചേരാൻ റോമിലെ മുഴുവൻ മലയാളികളും സന്നിഹിതരായിരുന്നു.
പാപ്പായുടെ വാക്കുകൾ ഇങ്ങനെ :
“കേരളത്തിലെ ജനങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിലെ പേമാരികളിലുണ്ടായ കെടുതിയിലാണെന്ന് എനിക്കറിയാം. കേരളത്തിൽ മഴകെടുത്തിയിൽ ദുരിതമനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും ഐക്യവും സഹായവും അറിയിക്കുന്നു.
മഴകാരണമുണ്ടായ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഉരുൾപൊട്ടലും വൻജീവ നഷ്ടം വരുത്തിയിട്ടുണ്ടെന്നതിൽ സംശയമില്ല. പെരുമഴ വിതച്ച വിളനാശവും വീടുകളുടെ നഷ്‌ടവും വളരെ ഭയാനകമാണ്. എല്ലാപേരും, രാജ്യാന്തര സമൂഹമൊന്നടങ്കം കേരള സമൂഹത്തിനോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുകയും, വേണ്ട പിന്തുണയും, സഹായവും നൽകണമെന്നും അഭ്യർത്ഥിക്കുന്നു. ദുരന്തത്തിന്റെ മദ്ധ്യേ വേദനിക്കുന്ന കേരള മക്കളെ മുൻനിരയിൽ നിന്ന് സഹായിക്കുന്ന പ്രാദേശിക സഭയുടെയും സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും കൂടെ താനും ഉണ്ട്.
ധാരാളം പേരുടെ ജീവൻ നഷ്ടമായി, ധാരാളം പേര് ദുരിതമനുഭവിക്കുന്നു. അവർക്കെല്ലാം വേണ്ടി നമുക്ക് ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കാം”
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.