വത്തിക്കാൻ: വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾ:
മാർച്ച് 28-Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ
10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ.
മാർച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ച
പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയർപ്പണവും തൈലാഭിഷേകർമ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ. വചനചിന്തകള്‍ പാപ്പാ പങ്കുവയ്ക്കും.
വൈകുന്നേരം 4.30-ന് തിരുവത്താഴപൂജയും കാലുകഴുകൽ ശുശ്രൂഷയും റോമിലെ ത്രസ്തേവരെയിലുള്ള റെജീന ചേളി (Regina Coeli) ജയിലിലെ അന്തേവാസികൾക്കൊപ്പം. പാപ്പാ വചന പ്രഘോഷണം നടത്തും, അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും.
മാർച്ച് 30-Ɔο തിയതി ദുഃഖവെള്ളിയാഴ്ച, പ്രദേശിക സമയം വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണകർമ്മം എന്നിവ.
അന്നുതന്നെ രാത്രി 9.15-ന് കൊളോസിയത്തിൽ കുരിശിന്‍റെവഴി, സമാപനത്തിൽ പാപ്പാ ധ്യാനചിന്തകൾ പങ്കുവയ്ക്കും.
മാർച്ച് 31-ശനിയാഴ്ച പെസഹാരാത്രി
പ്രാദേശിക സമയം രാത്രി 8.30-ന് പെസഹാജാഗരാനുഷ്ഠാനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ. ആദ്യം ദീപാർച്ചന, ജ്ഞാനസ്നാനജലാശീർവ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം, തുടർന്ന് ഉത്ഥാന മഹോത്സവത്തിന്‍റെ സമൂഹബലിയർപ്പണം.
ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റർദിനം പ്രാദേശിക സമയം രാവിലെ
10.00 മണിക്ക് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്ഥാനമഹോത്സവത്തിന്‍റെ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.
തുടർന്ന് മദ്ധ്യാഹ്നം 12 മണിക്ക് Urbi et Orbi നഗരത്തിനും ലോകത്തിനും എന്ന സന്ദേശം, ത്രികാലപ്രാർത്ഥന, അപ്പസ്തോലിക ആശീർവ്വാദം എന്നിവയോടെ ഈ വർഷത്തെ 40 നോമ്പിന് ഔദ്യോഗികമായി അവസാനമാവുകയും ഒപ്പം ഈസ്റ്റർ കർമ്മങ്ങൾ സമാപിക്കുകയും ചെയ്യും.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ, റോം
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.