സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ പുതിയ അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കി, ഒപ്പം 2021 വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട പോപ്പ് പയസ് ഒൻപതാമൻ പാപ്പാ, വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ അപ്പോസ്തോലിക പ്രബോധനം നൽകിയതും, 2021 വിശുദ്ധ യൗസേപ്പിതാവിന് പരിശുദ്ധ പിതാവ് സമർപ്പിച്ചതും. 2020 ഡിസംബർ 8 (അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനം) മുതൽ 2021 ഡിസംബർ 8 വരെയാണ് യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുക.
വിശുദ്ധ യൗസേപ്പിന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട്, ഓരോ വിശ്വാസിയും ദൈവേഷ്ട പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസ ജീവിതം ശക്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്ട്രി പുറത്തുവിട്ട, കര്‍ദ്ദിനാള്‍ മൌറോ പിയാചെന്‍സായും, റീജന്റ് മോണ്‍.ക്രിസ്സിസ്റ്റോഫ് നൈകിയലും ഒപ്പിട്ടിരിക്കുന്ന ഡിക്രിയില്‍ പറയുന്നു.
വിശുദ്ധ യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനേയും, സഹായിയേയും, കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മെ നയിക്കുന്ന ഒരു മാര്‍ഗ്ഗദര്‍ശിയേയും കാണാനാവുമെന്ന് “പിതാവിന്റെ ഹൃദയം” എന്നർത്ഥംവരുന്ന ‘പാട്രിസ് കോര്‍ഡേ’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പാപ്പാ വിശദീകരിക്കുന്നു. പ്രധാനമായും പ്രിയപ്പെട്ട, വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്: ആർദ്രയും, അനുസരണയുമുള്ള പിതാവ്; ദൈവഹിതത്തെ സ്വാഗതം ചെയ്യുന്ന പിതാവ്; ക്രിയാത്മകയും ധൈര്യമുള്ള പിതാവ്; സ്നേഹത്തിന്റെ ഉദാഹരണം; ജോലിയുടെ മൂല്യവും അന്തസ്സും സന്തോഷവും പഠിപ്പിക്കുന്ന ഒരു പിതാവ്; മറിയയെയും യേശുവിനെയും കേന്ദ്രീകരിച്ച്, അവരുടെ “നിഴലുകളിൽ” ജീവിച്ച പിതാവ്. തുടർന്ന്, പ്രബോധനത്തിന്റെ അവസാനം വിശ്വാസികൾ ഒന്നിച്ച് പ്രാർത്ഥിക്കുന്നതിനായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു പ്രാർത്ഥനയും നൽകുന്നുണ്ട്.
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനവും ലഭ്യമാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക ദണ്ഡവിമോചനം പ്രായമായവര്‍ക്കും, രോഗികള്‍ക്കും, വീട്ടില്‍ നിന്നും പുറത്തുപോകുവാന്‍ കഴിയാത്തവര്‍ക്കും ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര്‍ 10ന് ലാറ്റിന്…
This website uses cookies.