സ്വന്തം ലേഖകൻ
റോം: ആരും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ തീർത്തും സാധാരണക്കാരനായി കയറി ചെന്ന് സർവരേയും അമ്പരപ്പിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ഇടയശൈലിയ്ക്ക് മാറ്റമില്ല. ഇത്തവണ ആ ഭാഗ്യം കൈവന്നത് പേപ്പൽ വസതിയിൽ പതിറ്റാണ്ടുകൾ സേവനം ചെയ്തശേഷം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന വയോധികയായ സിസ്റ്റർ മരിയയ്ക്കാണ്. ഞായറാഴ്ച്ച വൈകുന്നേരം റോമിലെ ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ സമൂഹത്തിന്റെ സന്യാസിനി ഭവനമായ ‘റെജീന മൂന്തി’യിലേക്കാണ് പാപ്പാ പോയത്.
ഫ്രാൻസിസ് പാപ്പയുടെ ഇപ്പോഴത്തെ വസതിയായ ‘കാസ സാന്താ മാർത്ത’യിൽ വർഷങ്ങളോളം സേവനം ചെയ്തിരുന്നു സിസ്റ്റർ മരിയ മൂച്ചി. സിസ്റ്ററിനെ കണ്ട് സംസാരിക്കുകയും ആരോഗ്യവിവരങ്ങൾ തിരക്കുകയും ചെയ്തു പാപ്പ.
കൂടാതെ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ വെടിവച്ച് അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഉടനെ എത്തിച്ചത് ജെമെല്ലി ആശുപത്രിയിലായിരുന്നു. അപ്പോൾ ധരിച്ചിരുന്ന രക്തക്കറ പുരണ്ട ഉൾവസ്ത്രം (ബനിയൻ) സിസ്റ്റർ മരിയ മൂച്ചിയുടെ പക്കലാണ്. അതിനെക്കുറിച്ചും ഫ്രാൻസിസ് സിസ്റ്ററോട് സംസാരിച്ചു.
മാത്രമല്ല, അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്നു നിന്ന അവിടത്തെ മറ്റു സന്യാസിനികളോടും, ജോലിക്കാരോടും, അന്തേവാസികളോടുമൊപ്പം സമയം ചെലവിടുകയും ചെയ്തു പാപ്പാ. തുടർന്ന്,
അവരോടൊപ്പം ഫോട്ടോയും എടുത്ത്, എല്ലാവർക്കും അപ്പസ്‌തോലിക ആശീർവാദം നൽകിയ ശേഷമാണ് പാപ്പാ മടങ്ങിയത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Our dear Pope Francis who sets brilliant examples of "Christian" love and mindfulness. The church endeavours to get back to the people, just as Jesus did. The church needs to overcome it's obsession with thrones, mitres and regalia and be more like Jesus who lived with the people. Viva il papa Francisco!!
(George Kaliaden, author of "Healing with Words"- dedicated to Pope Francis)
Thank you very much Sir for your precious words about our beloved Pope...also appreciations to you for dedicating your work in the name of our Head...