ഫാ.വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടുന്ന ആഗോള കുടുംബ സംഗമം 2021 ജൂണ്‍ 23 മുതല്‍ 27 വരെ തിയതികളിൽ റോമാനഗരത്തില്‍ വച്ച് നടത്തപ്പെടുന്നു. “കുടുംബസ്നേഹം: ഒരു വിളിയും വിശുദ്ധിയുടെ പാതയും” (Family love: a vocation and a path to holiness) എന്ന വിഷയമാണ് ആഗോള കുടുംബ സംഗമം 2021-ന്റെ പ്രമേയം. കുടുംബങ്ങളുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് രാജ്യാന്തര കുടുംബസംഗമത്തിന്റെ വിശദാംശങ്ങള്‍ വത്തിക്കാന്‍ അറിയിച്ചത്.
“അനുദിന ജീവിതത്തില്‍ കുടുംബങ്ങള്‍ക്ക് ആഴമായ ഒരു രക്ഷാകര പ്രസക്തിയുണ്ട്” എന്ന പ്രഘോഷണമാണ് “ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും” നടത്തുന്ന ഈ രാജ്യാന്തര കുടുംബസംഗമത്തിന്റെ ലക്ഷ്യം. 1994-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആഗോള കുടുംബസംഗമത്തിന് തുടക്കമിട്ടത്.
ഈ വർഷം ആഗോള കുടുംബസംഗമം റോമിൽ സംഘടിപ്പിക്കുന്നതിന് 3 കാരണങ്ങളാണുള്ളത്: 1) ആഗോള കുടുംബസംഗമത്തിന്റെ 10-Ɔ൦ വാര്‍ഷികം; 2) “സ്നേഹത്തിന്‍റെ ആനന്ദം” (Amoris Laetitita) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ 5-Ɔ൦ വാര്‍ഷികം; 3) “ആഹ്ലാദിച്ച് ഉല്ലസിക്കുവിന്‍” (Gaudete et Exultate) എന്ന അപ്പസ്തോലിക ലിഖിതത്തിന്‍റെ 3-Ɔ൦ വാര്‍ഷികം.
ഏറ്റവും ഒടുവിലത്തെ ആഗോള കുടുംബസംഗമം നടത്തപ്പെട്ടത് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ 2018 ആഗസ്റ്റ് മാസത്തിലായിരുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.