Categories: India

ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ശുഭ പ്രതീക്ഷയെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ പ്രതികരണം.

അനില്‍ ജോസഫ്

ന്യൂഡല്‍ഹി : ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം ശുഭ പ്രതീക്ഷയാണെന്ന് സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രഷ്യസ്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള ചര്‍ച്ചക്ക് ശേഷമാണ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ പ്രതികരണം. ഫ്രാന്‍സിസ് പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചതെന്നും കര്‍ദിനാള്‍ പറഞ്ഞു. കഴിഞ്ഞ 2 വര്‍ഷമായി ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡിന്‍റെ ബുദ്ധിമുട്ടുകള്‍ മാറിയശേഷം ഉചിതമായ സമയം നിശ്ചയിക്കാന്‍ സാധിക്കുമെന്ന കാര്യവും കര്‍ദിനാള്‍ അറിയിച്ചു. മധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുളള ചോദ്യങ്ങള്‍ക്ക് “ഹീ ഇസ് ഇന്‍ ഫേവര്‍” എന്നാണ് കര്‍ദിനാള്‍ പറഞ്ഞ് നിര്‍ത്തിയത്. സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും മലങ്കര സഭയുടെ പരമാധ്യക്ഷനും മുന്‍ സിബിസിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവക്കുമൊപ്പമാണ് പ്രധാനമന്ത്രിയുമയി ചര്‍ച്ച നടത്തിയത്.

അതേസമയം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ ഭാരത കലേിക്കാസഭ ആവശ്യപ്പെടുന്ന കാര്യം അനന്തമായി നീണ്ട ശേഷമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുളള ഈ അനുകൂല നീക്കമെന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സഭയെ കൂടെ നിര്‍ത്താനുളള തന്ത്രമായും അനുകൂല നീക്കത്തെ കാണേണ്ടതുണ്ട്.

ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രിയുടെ പൊടുന്നനെയുളള ചര്‍ച്ചയും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

5 days ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

1 week ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

1 week ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

1 week ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

1 week ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സംഭവത്തെ അവഹേളിച്ച് ടൈംസ് ഓഫ് ഇന്ത്യ

ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…

2 weeks ago