വത്തിക്കാന് സിറ്റി:ലോകപ്രശസ്ത ഇറ്റാലിയൻ ആഡംബര സ്പോർട്സ്കാർ നിർമ്മാതാക്കളായ ലംബോര്ഗിനി തങ്ങളുടെ പുതുപുത്തന് കാര് ഫ്രാന്സിസ് മാര്പാപ്പയ്ക്കു സമ്മാനിച്ചു. ഇന്നലെ രാവിലെ (നവംബര് 15) ബുധനാഴ്ച തോറുമുള്ള പൊതുകൂടിക്കാഴ്ച പരിപാടിക്കു തൊട്ടുമുന്പാണ് ഇറ്റലിയില് ബൊളോഞ്ഞയ്ക്കടുത്ത് സാന് ആഗതയിലുള്ള കാര് കമ്പനി മൂന്നു കോടിയോളം വിലയുള്ള ലംബോര്ഗിനി ഹൂറക്കാന് മോഡല് കാര് പാപ്പായ്ക്ക് സമ്മാനിച്ചത്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് മാനേജര് സ്റ്റേപനോ ദൊമിനിക്കാലിയും സംഘവുമാണ് പാപ്പയ്ക്ക് ആഡംബര കാറുമായി വത്തിക്കാനില് എത്തിയത്.
കാറില് തന്റെ ഒപ്പ് പതിപ്പിച്ച പാപ്പ ഉടന് തന്നെ വെഞ്ചിരിച്ചു. ആഡംബര കാര് ലേലത്തില് വെക്കാന് തീരുമാനിച്ചതായി വത്തിക്കാന് വ്യക്തമാക്കി. ഇതില് നിന്നു കിട്ടുന്ന തുകയുടെ ഭൂരിഭാഗവും ഇറാഖിലെ പീഡനമനുഭവിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്ക്കു വേണ്ടി ചെലവഴിക്കുവാനാണ് തീരുമാനം. ലേലം ചെയ്യുന്നതിന് സോത്ത്ബെയ്സ് എന്ന കമ്പനിയെയാണ് നിയമിച്ചിരിക്കുന്നത്. 2014ല് മാര്പാപ്പയ്ക്കു സമ്മാനമായി ഹാര്ലി ഡേവിഡ്സണ് ബൈക്കു ലഭിച്ചിരിന്നു. ഇതും ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കു പണം സമാഹരിക്കാനായി ലേലത്തില് വില്ക്കുകയായിരുന്നു. നിലവില് ഫ്രാന്സിസ് മാര്പാപ്പ ഉപയോഗിക്കുന്നത് നീലനിറമുള്ള ഫോര്ഡ് ഫോക്കസാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള് വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…
This website uses cookies.