സിജോ പൈനാടത്ത്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വൈദികനും അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസസമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച ഒൗദ്യോഗിക രേഖയിൽ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ ഇന്നലെ ഒപ്പുവച്ചു.
ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ സഭ അംഗീകരിച്ചുകൊണ്ടുള്ള അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു പാപ്പാ കൈമാറി.
കഷ്ടതയനുഭവിക്കുന്ന പാവപ്പെട്ടവർക്കിടയിൽ സേവനം ചെയ്യുന്നതു ജീവിതദൗത്യമായി ഏറ്റെടുത്ത ഫാ. പയ്യപ്പിള്ളി 1876 ഓഗസ്റ്റ് എട്ടിന് എറണാകുളം കോന്തുരുത്തിയിലാണു ജനിച്ചത്. കാൻഡി പേപ്പൽ സെമിനാരിയിൽ 1907 ഡിസംബർ 12-നു പൗരോഹിത്യം സ്വീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ പള്ളികളിൽ വികാരിയായും ആലുവ സെന്റ് മേരീസ് സ്കൂളിന്റെ മാനേജരുമായി സേവനം ചെയ്തു.
1924- ലെ പ്രകൃതിക്ഷോഭത്തിൽ (99ലെ വെള്ളപ്പൊക്കം) ദുരിതമനുഭവിക്കുന്നവ
1929 ഒക്ടോബർ അഞ്ചിനാണു ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ നിര്യാണം. സെന്റ് ജോണ്‍ നെപുംസ്യാൻ പള്ളിയിലാണു കബറിടം. 2009 ഓഗസ്റ്റ് 25-നു കർദിനാൾ മാർ വർക്കി വിതയത്തിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു നാമകരണ നടപടികൾക്കു തുടക്കമായി.
ധന്യപദവിയിലേക്കുയർത്
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.