ജോസ് മാർട്ടിൻ
കോട്ടപ്പുറം: ഫാ.റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ. ആന്റെണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം.
മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ, രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഫാ.റോക്കി റോബി കളത്തിൽ.
കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി, കേരള ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്റർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ ഡയറക്ടർ, വടക്കൻ പറവൂർ ഡോൺ ബോസ്കോ ആശുപത്രി ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ഫൊറോന വികാരി, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരി, മുനമ്പം ഹോളി ഫാമിലി പള്ളി വികാരി, കോട്ടപ്പുറം രൂപത ഹെറിറേറജ് കമീഷൻ ഡയറക്ടർ, മീഡിയ കമ്മീഷൻ ഡയറക്ടർ, ജാഗ്രത കമ്മീഷൻ ഡയറക്ടർ, കോട്ടപ്പുറം രൂപത മതബോധനം-ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർ, കോട്ടപ്പുറം വികാസ് – അൽബർട്ടൈൻ ആനിമേഷൻ സെന്റർ ഡയറക്ടർ, വടക്കൻ പറവൂർ ജൂബിലി ഹോം ഡയറക്ടർ, രൂപത തിരുബാലസഖ്യം അൾത്താര ബാലസംഘടന ഡയറക്ടർ, കെഎൽസിഡബ്ല്യുഎ ഡയറക്ടർ, കുറ്റിക്കാട് – കൂർക്കമറ്റം സെന്റ് ആന്റണീസ് മൈനർ സെമിനാരി റെക്ടർ – ഇൻ- ചാർജ്, മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി വൈസ് റെക്ടർ, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
തത്വശാസ്ത്രത്തിൽ ബിരുദാനനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ ചാലക്കുടി ഹോളി ഫാമിലി ഇടവകയിൽ ആളൂരിലെ കളത്തിൽ വർഗ്ഗീസ് – കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ്. 2003 ജനുവരി ഒന്നിനാണ് വൈദീകപട്ടം സ്വീകരിച്ചത്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.