അനില് ജോസഫ്
ബംഗളൂരു : സിസിബിഐ കമ്മീഷന് ഫോര് പ്രൊക്ലമേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പൊന്തിഫിക്കല് മിഷന് ഓര്ഗനൈസേഷന്സ് ഡയറക്ടറുമായ ഫാ.ആംബ്രോസ് പിച്ചൈമുത്തുവിനെ ഫ്രാന്സിസ് പാപ്പ വെല്ലൂര് രൂപതയുടെ ബിഷപ്പായി നിയമിച്ചു
ബാംഗ്ലൂരിലെ സിസിബിഐ ജനറല് സെക്രട്ടേറിയറ്റില് വച്ച് ബംഗളൂരു ആര്ച്ച് ബിഷപ്പ് ഡോ.പീറ്റര് മച്ചാഡോയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിനിടെ, ആര്ച്ച് ബിഷപ്പ് നിയുക്ത മെത്രാന് സ്ഥാനിയ ചിഹ്നങ്ങള് കൈമാറി. ബാംഗ്ലൂരിലെ സഹായ മെത്രാന്മാരായ ഡോ.ആരോഗ്യരാജ് സതീശ് കുമാര്, ഡോ.ജോസഫ് സൂസൈനാഥന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല് ഡോ. സ്റ്റീഫന് ആലത്തറ എന്നിവര് സന്നിഹിതരായിരുന്നു.
1966 മെയ് 3ന് തമിഴ്നാട്ടിലെ ചേയൂരില് ജനിച്ച ഫാ.ആംബ്രോസ് 1993 മാര്ച്ച് 25ന് വൈദികനായി. ല്യൂവന് കാത്തലിക് യൂണിവേഴ്സിറ്റിയില് നിന്ന് തത്വശാസ്ത്രത്തില് ബിരുദാനന്തര ബിരുദവും റോമിലെ ആഞ്ചെലിക്കത്തില് നിന്ന് തത്ത്വശാസ്ത്രത്തില് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചെന്നൈ സാന്തോം കത്തീഡ്രലിലും പല്ലാവരം സെന്റ് ഫ്രാന്സിസ് സേവ്യര് പള്ളിയിലും സഹ വികാരിയായി സേവനമനുഷ്ഠിച്ചു
ഏഴു വര്ഷം ചിങ്കല്പുട്ട് രൂപതയുടെ വികാരി ജനറലായിരുന്നു. 2018 മുതല് പൊന്തിഫിക്കല് മിഷന് സംഘടനകളുടെ ഡയറക്ടറായിരുന്നു. 2022ല് അദ്ദേഹം സിസിബിഐ കമ്മീഷന് ഫോര് പ്രൊക്ലമേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായി.
ബിഷപ്പ് സൗന്ദര്രാജ് പെരിയനായഗത്തിന്റെ നിര്യാണത്തെ തുടര്ന്നാണ് വെല്ലൂര് രൂപതയില് ഒഴിവ് വന്നത്. മദ്രാസ്മൈലാപ്പൂര് അതിരൂപത വിഭജിച്ച് 1952 നവംബര് 13ന് വെല്ലൂര് രൂപത രൂപീകരിച്ചത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ഇന്ന് ഫ്രാന്സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
This website uses cookies.