ജോസ് മാർട്ടിൻ
കോതമംഗലം: ഫാഷന്‍ ഡിസൈനിങ്ങില്‍ മാസ്റ്റര്‍ ബിരുതം, ബിസ്‌നസ് അഡ്മിനിസ്ട്രേഷനിൽ എം.ബി.എ. ബിരുദം, ഏകദേശം രണ്ടു ലക്ഷം രൂപ മാസ വരുമാനം, മറ്റു ആനുകൂല്യങ്ങള്‍ ഇവയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന്‍ നിത്യ പുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നു.
സിറോ മലബാര്‍ സഭയുടെ രാമനാദപുരം രൂപതക്കുവേണ്ടി രൂപതാ മെത്രാന്‍ പോള്‍ ആലപ്പാട്ട് പിതാവില്‍നിന്നും ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.
സഭയും പൗരോഹിത്യവും തെരുവില്‍ അപഹാസ്യപ്പെടുന്ന, പേരിനും, പ്രശസ്തിക്കും, വ്യക്തി താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി അന്തി ചര്‍ച്ചകളില്‍ സ്വന്തം സഭയെ താറടിയിൽ മത്സരിക്കാന്‍ സന്യാസിനികള്‍ പോലും വ്യഗ്രതകാട്ടുന്ന ഈ കാലഘട്ടത്തില്‍, താന്‍ ഇന്നുവരെ അനുഭവിച്ച എല്ലാ സുഖസൗകര്യങ്ങളും കര്‍ത്താവിനു വേണ്ടി ത്യജിച്ച ഫാ.മാര്‍ട്ടിന്‍ അഗസ്റ്റിന്‍ പുതു തലമുറക്ക് പ്രചോദനമാണ്.
കോതമംഗലം രൂപതയിലെ ആരക്കുഴ ഇടവകാ അംഗമായ ഫാ. മാര്‍ട്ടിന്‍ അഗസ്റ്റിന് പ്രാര്‍ത്ഥനാ ആശംസകള്‍.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.