Categories: Diocese

പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് ആദ്യ വാഹനം വയനാട്ടിലേക്ക്

പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് ആദ്യ വാഹനം വയനാട്ടിലേക്ക്

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: പ്രളയത്തില്‍ബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിച്ച് തുടങ്ങി. ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. രൂപതയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് ബിഷപ്സ് ഹൗസില്‍ നിന്ന് തിരിച്ചത്. കുപ്പിവെളളം, തുണികള്‍, മരുന്നുകള്‍ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളുമായാണ് ആദ്യ സംഘം പുറപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ്പ് വിൻസെന്റ് സാമുവല്‍ ആദ്യസംഘത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. രൂപതാ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ബിനു റ്റി., ജീസസ് യൂത്ത് കോ-ഓർഡിനേറ്റര്‍ ധനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രൂപതയുടെ വിവിധ ശുശ്രൂഷകളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന സാധനങ്ങളുമായി വാഴാഴ്ച രാവിലെ 11-നാണ് വയനാട് – കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലേക്ക് വാഹനങ്ങള്‍ തിരിക്കുന്നതെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അറിയിച്ചു. വ്ളാങ്ങാമുറി നിഡസ് ഓഫീസില്‍ പ്രത്യേകം കളക്ഷന്‍ സെന്റെര്‍ ആരംഭിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 7 വരെ ഇവിടെ സാധനങ്ങള്‍ സ്വീകരിക്കുന്നതാണ്.

നല്ല അയൽക്കാരൻ എന്ന പേരിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വോളന്റിയറായി പ്രവർത്തിക്കുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നതിനായി ജീവനസ്‌മൃതി എന്നപേരിൽ “ഓൺലൈൻ റെജിസ്ട്രേഷൻ” അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. ഈ ലിങ്കിലൂടെ പ്രവേശിച്ചാൽ വോളന്റിയറായി സേവനം ചെയ്യുവാനുള്ള സാഹചര്യവും നിങ്ങൾക്കായി സൃഷ്‌ടിക്കപ്പെടുന്നു: http://jeevanasamridhi.org/volunteers.html

കഴിഞ്ഞ പ്രളയത്തില്‍ നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ശുശ്രൂഷകളുടെയും, ഭക്ത-സംഘടനകളുടേയും നേതൃത്വത്തില്‍ 8 ലോറികളിലാണ് നിത്യോപയോഗ സാധനങ്ങള്‍ ദുരിത മേഖലകളില്‍ എത്തിച്ചത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago