
വത്തിക്കാൻ സിറ്റി: പോൾ ആറാമൻ പാപ്പായെയും എൽസാൽവഡോറിലെ ആർച്ച്ബിഷപ്പായിരുന്ന ഓസ്കർ റൊമേറോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള അവസാന അംഗീകാരം നൽകുന്നതിനുള്ള കൺസിസ്റ്ററി 19-നു നടക്കും.
റോമിലുള്ള കർദിനാൾമാർ പാപ്പായുടെ നേതൃത്വത്തിൽ സമ്മേളിക്കുന്ന സാധാരണ പൊതു കൺസിസ്റ്ററിയാണത്. ഇതിനുശേഷമാണു നാമകരണ തീയതി പ്രഖ്യാപിക്കുക. മറ്റു നാലു വാഴ്ത്തപ്പെട്ടവരുടെ നാമകരണ കാര്യവും അന്നു തീരുമാനിക്കും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിസ്റ്റേഴ്സ് അഡോറേഴ്സ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് സ്ഥാപിച്ച ‘ഫാ. ഫ്രഞ്ചെസ്കോ സ്പിനെല്ലി’, ‘ഫാ. വിൻചെൻസോ റൊമാനോ’, പുവർ ഹാൻഡ്മെയ്ഡ്സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക ‘മരിയ കാതറിന കാസ്പർ’, മിഷനറീസ് ഓഫ് ദ ക്രൂസേഡ് സ്ഥാപക ‘നസാറിയ ഓഫ് സെന്റ് തെരേസ ഓഫ് ജീസസ്’ എന്നിവരാണവർ.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല് പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.