സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട കര്ദിനാളന്മാര്ക്ക് ഫ്രാന്സിസ് പാപ്പാ തന്റെ പിതൃതുല്യമായ വാത്സല്യത്തോടെയും കരുതലോടെയും ഉപദേശങ്ങളടങ്ങിയ കത്ത് തയ്യാറാക്കി പ്രസിദ്ധീകരിച്ചു.
ഒക്ടോബര് ആറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില് നടന്ന മധ്യാഹ്നപ്രാര്ത്ഥനയുടെ അവസാനം ഫ്രാന്സിസ് പാപ്പാ പുതിയതായി 21 കര്ദിനാളന്മാരെ കൂടി നിയമിച്ചു. അവരില് തന്റെ വിദേശ യാത്രകളുടെ മുഖ്യ സംഘാടകനായ ഭാരതീയനായ മോണ്സിഞ്ഞോര് ജോര്ജ് കൂവക്കാടും ഉള്പ്പെടുന്നു.
കത്തില്, സഭയുടെ ഐക്യത്തിന്റെയും എല്ലാ സഭകളെയും റോമിലെ സഭയുമായി ബന്ധിപ്പിക്കുന്ന ബന്ധത്തിന്റെ പ്രകടനമാണ് ഈ കര്ദിനാള് പട്ടമെന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒപ്പം കര്ദിനാള്മാര് തങ്ങളുടെ കരങ്ങള് കൂപ്പി, കണ്ണുകള് ഉന്നതങ്ങളിലേക്ക് ഉയര്ത്തിക്കൊണ്ട്, നിഷ്പാദുകരായി സേവനം ചെയ്യുവാനുള്ള മനോഭാവങ്ങള് ഉള്ക്കൊള്ളണമെന്ന് പാപ്പാ ഓര്മിപ്പിച്ചു.
ഈ മൂന്ന് മനോഭാവങ്ങളും വിശദീകരിച്ചുകൊണ്ട്, സഭയ്ക്കുള്ളിലെ അവരുടെ പുതിയ സേവനം കൂടുതല് ആഴത്തിലാക്കുവാനും, ഏറെ തീക്ഷ്ണതയോടെ മറ്റുള്ളവരെ സ്നേഹിക്കാനും ഹൃദയം വിശാലമാക്കാന് പാപ്പാ തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നു. അജപാലകരെന്ന നിലയില് ആളുകള്ക്ക് വേണ്ടി കൂടുതല് പ്രാര്ത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു. കാരണം, ദൈവഹിതം വിവേചിച്ചറിയാനും അത് പിന്തുടരാനും സഹായിക്കുന്ന ‘വിവേചന മണ്ഡലമാണ്’ പ്രാര്ത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
വേദനയും കഷ്ടപ്പാടും നിറഞ്ഞ ലോകത്തിന്റെ എല്ലാ ഭാഗങ്ങളുടെയും കഠിനമായ യാഥാര്ത്ഥ്യങ്ങളെ സ്പര്ശിക്കാനുതകും വിധം അനുകമ്പയുടെയും കരുണയുടെയും മാതൃക നല്കിക്കൊണ്ട് നിഷ്പാദുകരായി നടക്കണമെന്നും പാപ്പാ കത്തില് ചൂണ്ടിക്കാണിക്കുന്നു
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.