സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പാപത്താല്‍ ഹൃദയകാഠിന്യം അനുഭവിക്കുന്നവര്‍ക്കാണ് മരണവും മരണചിന്തപോലും ഭീതിയായി മാറുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഒത്തുകൂടിയ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.
നമ്മുടെ ഹൃദയം പാപാധിക്യത്താല്‍ മാനുഷിക വികാരങ്ങളോടും വേദനയോടും സ്പന്ദിക്കാതാകുമ്പോള്‍ ഭയം നമ്മെ കീഴ്പ്പെടുത്തും. എന്നാല്‍, ക്രിസ്തുവിന്‍റെ കാരുണ്യം, പിതാവിന്‍റെ കാരുണ്യം അനന്തമാണ്. അത് തിരിച്ചറിഞ്ഞു ജീവിക്കുന്നവർക്ക് ഏതവസ്ഥയിലും പുതുജീവന്‍ ലഭിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
നമുക്ക് വീഴ്ചകളുണ്ടാകുമ്പോഴും, നാം ക്രിസ്തുവിന്‍റെ ലോലമായ ശബ്ദം കേള്‍ക്കണം. എഴുന്നേല്ക്കൂ, ധൈര്യമായിരിക്കൂ എന്ന് ക്രിസ്തു പറയുന്നത് ഗ്രഹിക്കമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
ആത്മീയമായും ശാരീരികമായും വ്യഥകള്‍ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാൻ നമുക്ക് കടമയുണ്ട്. ഏകാന്തതയും അപഹര്‍ഷതയും പാടെ മാറ്റി ജീവിക്കാനുള്ള ഭീതിയില്‍നിന്നും പുറത്തുകൊണ്ടുവരുവാൻ, വിമോചനത്തിന്‍റ വചനവും വിമോചകന്‍റെ കടാക്ഷവും നൽകുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. പാപ്പാ ഓർമ്മിപ്പിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.