സ്വന്തം ലേഖകൻ
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ നിന്നും പുറത്തായെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഫുട്ബോൾ മൈതാനത്തിലേയ്ക്ക് തിരികെ പോകാൻ ബലമില്ലെങ്കിലും ഏതു സാഹചര്യത്തെയും നേരിടാൻ daivam തനിക്ക് ശക്തി തരുമെന്ന് ഉറപ്പുണ്ടെന്നും, അതിനാൽ തോൽവിയിലും താൻ ദൈവത്തിന് നന്ദി പറയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ വഴി തന്റെ വഴിയെക്കാൾ മികച്ചതാണെന്ന കാര്യം താൻ മനസ്സിലാക്കുന്നുവെന്നും നെയ്മര്‍ രേഖപ്പെടുത്തി.
മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് തന്റെ ക്രൈസ്തവ വിശ്വാസം നെയ്മര്‍ സോഷ്യല്‍ മീഡിയായില്‍ പ്രഘോഷിച്ചത്. 44000 ആളുകളാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.
മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്.
നേരത്തെ സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറി
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.