ഫാ.ആഷ്‌ലിൻ ജോസ്
ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിനുള്ള 2019-20 അധ്യയന വർഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു Pre-Matric, Post-Matric and Merit cum Means ഇങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. എല്ലാവരും ശ്രദ്ധയോടെ വായിച്ച് നമ്മുടെ വിദ്യാർത്ഥികളെ സഹായിക്കുവാൻ ശ്രദ്ധിക്കുക.
Pre-Matric Scholarship
Pre-Matric Scholarship ന് അപേക്ഷിക്കേണ്ട അവസാന തീയതി 15/10/2019 ആണ്.
ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികൾക്കായി കേന്ദ്ര ഗവർന്മെന്റിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന സ്കോളർഷിപ്പാണിത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവർക്ക് രക്ഷിതാക്കളുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് നൽകുക.
രണ്ടു മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥികൾക്ക് മുൻവർഷത്തെ വാർഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാർക്ക് ഉണ്ടായിരിക്കണം. മുൻവർഷം സ്‌കോളർഷിപ്പ് ലഭിച്ചവര്‍ ‘റിന്യൂവല്‍ കോളം’ നിർബന്ധമായും മാർക്ക് ചെയ്യണം. ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.
Post-Matric Scholarship
പ്ലസ് വൺ, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി. എന്നീ കോഴ്സുകൾക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാർഥികൾക്കായി കേന്ദ്ര ഗവർന്മെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏർപ്പെടുത്തി, സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളർഷിപ്പാണിത്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐ.ടി.ഐ., ഐ.ടി.സി. അഫിലിയേറ്റഡ് കോഴ്സുകള്ക്ക് പഠിക്കുന്നവർക്കും ഈ സ്കോളർഷിപ്പ് ലഭ്യമാകും. വാർഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മുൻവർഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാർക്കുണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ പേർക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുകയില്ല. മറ്റ് സ്കോളർഷിപ്പോ, സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകള്‍ വർഷാവർഷം പുതുക്കണം.
അപേക്ഷിക്കേണ്ട അവസാന തീയതി 31/10/2019.
Merit cum Means Scholarship
ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
അവസാന തീയതി 31/10/2019.
ഏതെങ്കിലും ഒരു സ്കോളർഷിപ്പിനേ ഓൺലൈനായി അപേക്ഷിക്കാനാവൂ. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലായിരിക്കണം പഠനം.
ഓൺലൈൻ അപേക്ഷ നൽകാനായി http://www.scholarships.gov.in അല്ലെങ്കിൽ
http://www.minorityaffairs.gov.in അല്ലെങ്കിൽ Mobile App- National Scholarships ( NSP) സന്ദർശിക്കുക.
സംശയം പരിഹരിക്കാൻ (FAQs) National Scholarship Portal homepage കാണുക.
നിലവിലുള്ള Bank Account വിവരങ്ങൾ നൽകാൻ ശ്രമിക്കുക.
സ്ഥാപനങ്ങൾ National Scholarship Portal-ൽ രെജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.
Toll Free – 1800-11-2001
മറ്റ് സാദ്ധ്യതകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.