ഹോസി 10:1-3,7-8,12 മത്താ 10: 1-7
“നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.”
നീതിയ്ക്കുവേണ്ടി ദാഹിക്കുകയും, പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ ഫലങ്ങൾ അനുഭവിക്കണം. നമ്മുടെ ജീവിതം നീതിയില്ലാത്ത തരിശുനിലമായി മാറ്റാതെ
മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ നിറഞ്ഞ നീതിയാലുള്ള ജീവിതം കാഴ്ചവെക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്നത് നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ്. നമ്മുടെ ജീവിതത്തിൽ നാം നീതി ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നീതി ആവശ്യമുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകുകയും, നീതി നടപ്പാക്കുകയും ചെയ്യുക.
നിന്റെയും, നിന്റെ സഹോദരന്റെയും നീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക. നന്മയ്ക്കുവേണ്ടി ജീവിക്കുകയും, സമാധാനത്തിന് വേണ്ടി പോരാടുകയും നീതിയ്ക്കുവേണ്ടി ദാഹിക്കുകയും ചെയ്തു നിത്യജീവൻ സ്വന്തമാക്കുക. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ സമ്പത്തോ, ശക്തിയോ കൊണ്ടാകാതെ സത്യവും, നന്മയും കൊണ്ടാകണം. ഇതാകണം നമ്മുടെ ജീവിതലക്ഷ്യം. പക്ഷഭേദമില്ലാതെ നീതിക്കുവേണ്ടി പ്രവർത്തിച്ചു കർത്താവിൽ നിന്ന് കരുണ സ്വീകരിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നീതിക്കുവേണ്ടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.