1 പത്രോ:- 1: 3 – 9
മാർക്കോ:- 10: 17 – 27
“നിനക്കൊരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”
ചെറുപ്പം മുതലേ എല്ലാ കല്പനകളും പാലിക്കുന്ന ഒരു ധനവാന്റെ കുറവ് ചൂണ്ടിക്കാട്ടുകയാണ് ക്രിസ്തുനാഥൻ. ഒരു കുറവുമില്ലായെന്ന മിഥ്യാബോധത്തോടെ നിത്യജീവൻ അവകാശമാക്കാൻ വന്ന ധനവാന്റെ കുറവ് പരിഹരിക്കാനായുള്ള മാർഗ്ഗം നിർദ്ദേശിക്കുന്ന ക്രിസ്തുവിന്റെ വാക്കുകളാണ്: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക”യെന്നത്.
നിത്യജീവൻ ആഗ്രഹിച്ച ധനവനോട് ക്രിസ്തു ആവശ്യപ്പെടുന്നത് സഹോദരന് ആവശ്യമുള്ളത് കൊടുക്കുവാനാണ്. സഹോദരന്റെ ദാരിദ്ര്യം മാറ്റുമ്പോൾ സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകുകയും ആ നിക്ഷേപം നിത്യജീവന് അർഹതയുള്ളവനാക്കുകയും ചെയ്യുമെന്നു സാരം.
സ്നേഹമുള്ളവരെ, സുഖദുഃഖ സമ്മിശ്രമാണ് ജീവിതമെങ്കിലും നാം എല്ലാവരും എപ്പോഴും സുഖം തന്നെയാണ് ആഗ്രഹിക്കുന്നത്. സുഖം തേടിയുള്ള ജീവിത യാത്രയിൽ നാം നമ്മുടെ കുറവുകൾ ശ്രദ്ധിക്കാതെ പോകുന്നു. ധനവാന്റെ കുറവും അങ്ങനെയുള്ള ഒരു കുറവായിരുന്നു. നിത്യജീവൻ അവകാശമാക്കാൻ പറ്റാത്ത ഒരു കുറവ്.
ക്രിസ്തു, ധനവാനു കൊടുക്കുന്ന ഉപദേശത്തിൽ കുറച്ചു വാക്കുകൾ അല്ലെങ്കിൽ ക്രിയകൾ നമ്മുടെ ഹൃദയത്തിലേക്ക് സംഗ്രഹിക്കാം; “പോകുക, വിൽക്കുക”, “കൊടുക്കുക”, “വരുക”, “അനുഗമിക്കുക”.
– അതായത് നമ്മിലേക്ക് തന്നെയൊന്നു തിരിഞ്ഞുനോക്കുകയും (പോകുക)
– നമ്മിലുള്ള അനാവശ്യകാര്യങ്ങൾ വിൽക്കുകയും (അതായത്, നമ്മുടെ ദുഷിച്ച ചിന്തകളും, പ്രവൃത്തിയും നമ്മിൽനിന്ന് പുറത്തേയ്ക്ക് കളയുകയും)
– നമ്മിലെ നന്മകൾ സഹോദരങ്ങളുമായി പങ്കുവെക്കുകയും (കൊടുക്കുക)
– കളങ്കരഹിതമായ ഹൃദയത്തിന് ഉടമകളായി തിരികെ വന്ന് ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുക.
ഈ രീതിയിൽ നാം ജീവിക്കുമ്പോൾ നമുക്ക് നമ്മുടെ കുറവുകൾ നികത്താനും, നിത്യജീവന് അവകാശികളായി തീരുവാനും സാധിക്കും. നമുക്കുള്ളതെല്ലാം വിറ്റ് സഹോദരങ്ങൾക്ക് കൊടുക്കണമെന്നില്ല, മറിച്ച് സഹോദരങ്ങളുടെ വിശപ്പും ദാഹവും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാതെ നമുക്ക് കഴിയുന്ന തരത്തിൽ സഹായിക്കാനായി നാം തയ്യാറാകേണ്ടതുണ്ട്.
നമുക്ക് നമ്മുടെ ഉൾകണ്ണ് തുറന്നു സമൂഹത്തിലെ പ്രശ്നങ്ങൾ കണ്ട് നമുക്കാവുന്ന വിധത്തിൽ പരിഹരിച്ചുകൊണ്ട് ജീവിക്കനായി പരിശ്രമിക്കാം.
കാരുണ്യവാനായ ദൈവമേ, സഹോദരങ്ങളുടെ വേദനയിൽ തണലായി മാറി കൊണ്ട് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാക്കി അങ്ങയെ അനുഗമിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.