നെയ്യാറ്റിന്‍കര: രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന നിഡ്‌സ് വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പ്രദർശന വിപണന മേളയിൽ അപൂർവ്വയിനം കാച്ചിലുകളുമായി മുളളുവിള നിഡ്‌സ് യൂണിറ്റ് വ്യത്യസ്‌തമായി. സങ്കരയിനത്തില്‍പെട്ട ആഫ്രിക്കൻ കാച്ചിലുകളും കേരളത്തിന്റെ കാലാവസ്‌ഥയിൽ വിളയുന്ന പ്രത്യേക ഇനം കാച്ചിലുകളുമാണ് പ്രദർശനത്തിൽ ഇടം നേടിയത്.
സങ്കരയിനത്തിൽപ്പെട്ട ഒരു ആഫ്രിക്കൻ കാച്ചിലിന് 100 കിലോയോളം തൂക്കമുണ്ടെന്നതാണ് പ്രത്യേകത. പ്രദർശനത്തിന്റെഭാഗമായി കൂവ ,ചെറുകിഴങ്ങ് , മധുരകിഴങ്ങ് എന്നിവയുടെ വിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷ്യ മേളയും യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ചേന, ചക്ക – പായസ മേളയും ഇതിനോടൊപ്പം യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.
ശ്രീകാര്യത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വാങ്ങിയ കാച്ചിൽ വിത്തുകൾ നിഡ്‌സ് യൂണിറ്റിലൂടെ വിതരണം ചെയ്താണ് കാച്ചിൽ വിളയിച്ചെടുത്തതെന്ന് യൂണിറ്റ് സെക്രട്ടി സഹദേവൻ പറഞ്ഞു. കഴിഞ്ഞ വർഷം 135 കിലോയുളള കാച്ചിൽ വിളയിച്ചെടുത്ത് ചരിത്രം സ്രഷ്‌ടിച്ച യൂണിറ്റ് ഇത്തവണ കൂടുതൽ കിഴങ്ങ് വിഭവങ്ങളുമായാണ് പ്രദർശന വിപണന മേളയിൽ പങ്കെടുക്കുന്നത്. മുളളുവിള യൂണിറ്റിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് നിഡ്‌സ് ഡയറക്‌ടർ അനിൽകുമാർ പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.