
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഇന്‍റെഗ്രല്‍ ഡവലപ്പ്മെന്‍റ് സൊസൈറ്റിക്ക് കീഴിലെ ‘സാഫല്ല്യം വികലാഗ പുനരധിവാസ അസോസിയേഷന്‍’ വികലാഗദിനാഘോഷം സംഘടിപ്പിച്ചു. “സഹ്യ 2018” എന്ന പേരിലായിരുന്നു വാര്‍ഷികാഘോഷം
അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.തങ്കമണി അധ്യക്ഷത വഹിച്ച പരിപാടി നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ അഗപരിമിതരുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദേഹം പറഞ്ഞു. ഇവരുടെ സമഗ്ര പുരോഗതി സര്‍ക്കാരിന്‍റെ ലക്ഷ്യമാണെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, നഗരസഭാ അധ്യക്ഷ ഡബ്ല്യൂ.ആര്‍. ഹീബ, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി. ആന്‍റോ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ആര്‍ സലൂജ, സെക്രട്ടറി അനില്‍കുമാര്‍ ആര്‍., കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബെന്‍സി ജയചന്ദ്രന്‍, ഉഷകുമാരി, ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
“സഹ്യ 2018″ന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.