ശശി നിഡ്സ്
നെയ്യാറ്റിന്കര :നെയ്യാറ്റിന്കര ഇന്റഗ്രല് ഡവലപ്മെന്റ് സൊസൈറ്റിയുടെ പരിസ്ഥിതി ദിനാഘോഷം കൊളവ്പാറ സെന്റ് ജോര്ജ്ജ് ദേവാലയത്തില് സംഘടിപ്പിച്ചു.
കൊളവുപാറ പാരിഷ് ഹാളില് നടന്ന പരിപാടി അരുവിക്കര എം.എല്.എ. ജി. സ്റ്റീഫന് ഉദ്ഘാടനം ചെയ്തു.ഭൂമിയെ സ്നേഹിച്ച്കൊണ്ട് മാത്രമെ പരിസ്ഥിതി സംരക്ഷണം നടപ്പിലാവൂ എന്ന് അദേഹം പറഞ്ഞു.
നെയ്യാറ്റിന്കര രൂപത വികാരി ജനറല് മോണ്.ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു കമ്മീഷന് സെക്രട്ടറി ഫാ. സെന്നിസ് മണ്ണൂര്, പൂവച്ചല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സനല്കുമാര്, നിഡ്സ് ഡയറക്ടര് ഫാ രാഹുല് ബി. ആന്റോ, ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി അനില്കുമാര്, വെള്ളനാട് ബ്ലോക്ക് മെമ്പര് വിജയന്, കല്ലാമം വാര്ഡ് മെമ്പര് ബോബി അലോഷ്യസ്,
ഇലയ്ക്കോട് വാര്ഡ് മെമ്പര് കുമാരദാസ്, പൂവച്ചല് കൃഷി ഓഫീസര് ദിവ്യ, കല്ലാമം ഉര്സുലിന് കോണ്വെന്റ് സുപ്പീരിയര് സിസ്റ്റര് ഷെറിന് മാത്യു, കാട്ടാക്കട മേഖല ആനിമേറ്റര് പ്രകാശി, ഫെറോന സെക്രട്ടറി ജോസ് , യൂണിറ്റ് സെക്രട്ടറി സജു എന്നിവര് സംസാരിച്ചു.
പളളിവളപ്പില് എംഎല്എ വൃക്ഷ തൈ നട്ടു നിഡ്സ് കൊളവുപാറ യൂണിറ്റിന്റെ കര്മ്മ പദ്ധതി യോഗത്തില് പ്രകാശനം ചെയ്തു. പന്നിയോട് സുകുമാരന് വൈദ്യരെ യോഗത്തില് ആദരിച്ചു.
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.